Skip to main content

ശക്തമായ കാറ്റും മോശം കാലാവസ്ഥയും : മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

ഇന്ന് (മെയ് ആറ്) തെക്ക്-പടിഞ്ഞാറൻ  ബംഗാൾ ഉൾകടൽ അതിനോട് ചേർന്നുള്ള വടക്കൻ തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിലും മെയ് ഏഴ് , എട്ട് തിയതികളിൽ തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടൽ, തെക്ക് ആൻഡമാൻ കടലിൻറെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ  60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്.

മെയ് ഒൻപത്, 10 തിയതികളിൽ തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ  80 കിലോമീറ്റർ വരെ വേഗതയിലും തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടൽ അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ  ഉൾക്കടൽ, മധ്യ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

ഈ സാഹചര്യത്തിൽ ഈ തിയതികളിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

date