Skip to main content
ഫോട്ടോ: അന്തരിച്ച ട്രാന്‍സ്മാനും മുന്‍ മിസ്റ്റര്‍ കേരളയുമായ പ്രവീണ്‍ നാഥിന്റെ നെന്മാറയിലെ വീട് യുവജന കമ്മിഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ സന്ദര്‍ശിക്കുന്നു.

അന്തരിച്ച ട്രാന്‍സ്മെന്‍ പ്രവീണ്‍ നാഥിന്റെ വീട് യുവജന കമ്മിഷന്‍ ചെയര്‍മാന്‍ സന്ദര്‍ശിച്ചു

 

അന്തരിച്ച ട്രാന്‍സ്മാനും മുന്‍ മിസ്റ്റര്‍ കേരളയുമായ പ്രവീണ്‍ നാഥിന്റെ പാലക്കാട് നെന്മാറയിലെ വീട് യുവജന കമ്മിഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ സന്ദര്‍ശിച്ചു. പ്രതിഭാധനനും കേരളത്തിലെ ട്രാന്‍സ് കമ്യൂണിറ്റിക്ക് പ്രചോദനാത്മക ജീവിതം നയിച്ച വ്യക്തിത്വവും ആയിരുന്നു പ്രവീണ്‍നാഥ് എന്ന് കമ്മിഷന്‍ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. പ്രവീണ്‍ നാഥിന്റെ മരണവുമായി ബന്ധപ്പെട്ട് യുവജന കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വിഷം ഉള്ളില്‍ച്ചെന്ന് തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പ്രവീണ്‍നാഥ് മരിച്ചത്. കലാ-കായിക വിഭാഗത്തില്‍ സാമൂഹ്യ നീതി വകുപ്പിന്റെ ട്രാന്‍ജെന്‍ഡര്‍ അവാര്‍ഡ് പ്രവീണ്‍ നാഥിന് ലഭിച്ചിട്ടുണ്ട്. 2021-ലെ മിസ്റ്റര്‍ തൃശൂര്‍ മത്സരത്തിലും പിന്നീട് മിസ്റ്റര്‍ കേരളയിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ വിജയിയായി. മുംബൈയില്‍ അമച്വര്‍ ഒളിമ്പ്യ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് മെന്‍ ഫിസിക് വിഭാഗത്തിലും പ്രവീണ്‍ നാഥ് മത്സരിച്ചിട്ടുണ്ട്.

 

date