Skip to main content
ഫോട്ടോ: ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരം ശുചീകരിക്കുന്നു.

ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ശുചീകരണം നടത്തി

 

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഷോളയൂര്‍ കുടുംബാരോഗ്യകേന്ദ്രവും എന്‍.ജി.ഒ യൂണിയന്‍ അട്ടപ്പാടി യൂണിറ്റും സംയുക്തമായി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രവും പരിസരവും ശുചിയാക്കി. ഷോളയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ ഉദ്ഘാടനം ചെയ്തു. വൃത്തിയാക്കിയ ആശുപത്രി പരിസരം ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പോഷകാഹാര പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് ഉപകാരപ്രദമാവുന്ന രീതിയില്‍ ജൈവപച്ചക്കറികൃഷി തോട്ടമാക്കി മാറ്റുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഷലിമ, വികസന ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലതകുമാരി, ഷോളയൂര്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. ജിതേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ് കാളിസ്വാമി, ഐശ്വര്യ ക്രിക്കറ്റ് ക്ലബ് ഷോളയൂര്‍ പ്രതിനിധി എം. ശിവകുമാര്‍, എന്‍.ജി.ഒ. യൂണിയന്‍ അട്ടപ്പാടി ഏരിയ സെക്രട്ടറി ആര്‍.ബി. ഉമേഷ് രാജ്, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date