Skip to main content

രോഗികളെ വീട്ടിലെത്തിക്കാന്‍ വാഹനം: ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോട്ടത്തറ ഗവ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കിടത്തി ചികിത്സക്കെത്തുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട രോഗികളെ ചികിത്സക്ക് ശേഷം ആശുപത്രിയില്‍ നിന്നും തിരികെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ ഊരുകളില്‍ എത്തിക്കുന്നതിന് താത്പര്യമുള്ള ടാക്‌സി വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 2013-നോ അതിനുശേഷമോ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള വാഹനങ്ങളായിരിക്കണം. 24 മണിക്കൂറും ആശുപത്രിയില്‍ വാഹനവും ഡ്രൈവറും സജ്ജമായിരിക്കണം. ക്വട്ടേനില്‍ പ്രതിമാസ നിരക്കില്‍ 1000 കിലോമീറ്ററിന് നിശ്ചിത തുകയും അതിന് മുകളില്‍ ഓടുന്ന ഓരോ കിലോമീറ്ററിനും എത്ര രൂപ എന്നതും വ്യക്തമായി രേഖപ്പെടുത്തണം. ക്വട്ടേഷനുകള്‍ മെയ് ഒന്‍പതിന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 8129543698, 9446031336.

date