Skip to main content

കോട്ടായി ഗവ പ്രീമെട്രിക് ഹോസ്റ്റലില്‍ പ്രവേശനം

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കോട്ടായി ഗവ പ്രീമെട്രിക് ഹോസ്റ്റലിലെ(ആണ്‍കുട്ടികള്‍ക്ക്) ഒഴിവുള്ള സീറ്റുകളിലേക്ക് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ആകെ സീറ്റുകളുടെ 10 ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റ് സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. അവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, ജനനതീയതി, കഴിഞ്ഞവര്‍ഷം വാര്‍ഷിക പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്ക് എന്നിവ ഹെഡ്മാസ്റ്ററെ കൊണ്ട് സാക്ഷ്യപ്പെടുത്തി മെയ് 15 ന് വൈകിട്ട് അഞ്ചിനകം കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 8547630127.

date