Skip to main content

മുട്ടട, കാനാറ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് 30ന്

*പത്രികാ സമർപ്പണം വ്യാഴാഴ്ച (മെയ് 11) വരെ

തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ മുട്ടട (വാർഡ് 18), പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനാറ (വാർഡ് 10) വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് മെയ് 30ന് നടക്കും. നാമനിർദേശ പത്രിക വ്യാഴാഴ്ച (മെയ് 11) വരെ സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന മെയ് 12ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തിയതി മെയ് 15 ആണ്. മെയ് 30ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ മെയ് 31ന് രാവിലെ 10 മണി മുതലായിരിക്കും. മാതൃകാ പെരുമാറ്റച്ചട്ടം മെയ് മൂന്നിന് നിലവിൽ വന്നു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഡെപ്യൂട്ടി കളക്ടർ ചെറുപുഷ്പ ജ്യോതി.ജെ-യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ വരണാധികാരി ബിജു വി.എസ്, പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് വരണാധികാരി വിനോദ്.എൽ, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ സജികുമാർ, ഉപവരണാധികാരികൾ എന്നിവരും പങ്കെടുത്തു.

date