Skip to main content

കരുതലും കൈത്താങ്ങും ചിറയിൻകീഴ് താലൂക്ക്തല അദാലത്ത് ഇന്ന് (മെയ് 08)

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ ഭാഗമായുള്ള ചിറയിൻകീഴ് താലൂക്കുതല അദാലത്ത് ഇന്ന് (മെയ് 08). രാവിലെ 10 മണിക്ക് ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിൽ ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ഒ. എസ് അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ എന്നിവർ സന്നിഹിതരാകും. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മന്ത്രിമാര്‍ അദാലത്തില്‍ പരാതികള്‍ നേരില്‍ കേട്ട് തീര്‍പ്പാക്കും. ടോക്കണ്‍ അനുസരിച്ചാണ് പരാതികള്‍ കേള്‍ക്കുക. ഭിന്നശേഷിക്കാര്‍, പ്രായമായവര്‍ എന്നിവരെ ആദ്യം പരിഗണിക്കും. പുതുതായി എത്തുന്ന അപേക്ഷകര്‍ക്ക് പരാതികള്‍ നല്‍കാനുള്ള സൗകര്യവും ഉണ്ടാകും. അദാലത്ത് വേദിയില്‍ കുടിവെള്ളം, ടോയ്‌ലറ്റ്, ആംബുലന്‍സ് എന്നിവയുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം, നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളിൽ നടന്ന അദാലത്തുകള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. മെയ് 09 ന് വര്‍ക്കല, മെയ് 11 ന് കാട്ടാക്കട എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ അദാലത്ത് തിയതികള്‍.

date