Skip to main content
ഹിന്ദുസ്ഥാനിയിലും കർണാടികിലും "ശ്രാവണ" സംഗീതം

ഹിന്ദുസ്ഥാനിയിലും കർണാടികിലും "ശ്രാവണ" സംഗീതം

കേരള സർവകലാശാല യുവജനോത്സവത്തിൽ ഹിന്ദുസ്ഥാനി സംഗീതത്തിലും കർണാടക സംഗീതത്തിലും ഒന്നാം സ്ഥാനം നേടി സ്വാതി തിരുന്നാൾ സംഗീത കോളേജിലെ ജി.എൻ. ശ്രാവൺ. സാരസംഗി രാഗത്തിലുള്ള നികെലഭയരതു എന്ന ത്യാഗരാജകൃതിയാണ് ശ്രാവൺ പാടിയത്. തോടി രാഗത്തിലുള്ള അജ്‌ ഹുൻ എന്ന കൃതി പാടിയാണ് ഹിന്ദുസ്ഥാനിയിൽ ഒന്നാമതെത്തിയത്. 

10 വർഷത്തോളമായി ഗുരു സതീഷ് രാമചന്ദ്രന്റെ കീഴിൽ സംഗീതം അഭ്യസിച്ചു വരികയാണ്. സി.ബി.എസ്.ഇ സ്‌കൂൾ കലോത്സവങ്ങളിലും വിജയായിരുന്നു ശ്രാവൺ. ഹിന്ദുസ്ഥാനിയും കർണാടിക്കും ഒരുപോലെ വഴങ്ങുന്ന ശ്രാവൺ പ്രശസ്ത സംഗീതജ്ഞ പദ്‌മശ്രീ പാറശാല പൊന്നമ്മാളിന്റെ കുടുംബാംഗം കൂടിയാണ്. 

"സ്‌കൂൾ കാലം തൊട്ട് തബല പഠിക്കാൻ തുടങ്ങിയതാണ്. പിന്നീട് സംഗീതത്തിലേക്ക് തിരിഞ്ഞു. സംഗീതം പ്രൊഫഷനായി തന്നെ സ്വീകരിക്കാനാണ് ആഗ്രഹം"- ശ്രാവൺ പറഞ്ഞു. സംഗീത കോളേജിലെ പ്രൊഫസർ ഡോ. ശ്രീദേവ് രാജഗോപാലിന്റെ ശിക്ഷണത്തിലാണ് യുവജനോത്സവ മത്സരത്തിന് തയ്യാറെടുത്ത്.

date