Skip to main content

സൗജന്യ ലാപ്‌ടോപ്പ്, പഠനകിറ്റ് വിതരണം; തീയതി നീട്ടി

കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ 2021-22, 2022-23 അധ്യയന വർഷങ്ങളിൽ പ്രൊഫഷണൽ കോഴ്സുകളിൽ പഠിച്ച കുട്ടികൾക്കായി സൗജന്യ ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിനും അതോടൊപ്പം സർക്കാർ - എയ്ഡഡ് സ്‌കൂളുകളിൽ 2023-24 അധ്യയന വർഷത്തിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിനുമുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി മേയ്് 12 വരെ ദീർഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

date