Skip to main content
തോമസ് പി ജേക്കബ്

അക്കൗണ്ട് നമ്പർ തെറ്റി; പ്രളയധനസഹായം ലഭിച്ചില്ല. അദാലത്തിൽ പരിഹാരം

കോട്ടയം : പ്രളയ ദുരിതാശ്വാസ നിധിയിൽനിന്ന് 29,228 രൂപ അനുവദിച്ചെങ്കിലും തുക ലഭിക്കാത്തതിന്റെ വിഷമത്തിലാണ് ചേനപ്പാടി സ്വദേശി പാലയ്ക്കൽ തോമസ് പി ജേക്കബ് അദാലത്തിൽ എത്തിയത്. 2021 ഒക്ടോബർ മാസത്തിൽ കാഞ്ഞിരപ്പള്ളി താലൂക്കിലുണ്ടായ പ്രളയത്തിൽ കർഷകനായ തോമസിന്റെ പുരയിടത്തിൽ കൃഷി നാശം സംഭവിച്ചിരുന്നു. എരുമേലി കൃഷിഭവനിൽ കൊടുത്ത രണ്ടു പരാതിയിൻമേൽ  29,228 രൂപ അനുവദിച്ചിരുന്നു. എന്നാൽ എയിംസ് പോർട്ടലിൽ   അക്കൗണ്ട് നമ്പർ തെറ്റായി നൽകിയിരുന്നതിനാൽ  തുക ലഭിച്ചില്ല. അബദ്ധം മനസിലാക്കിയ തോമസ് പോർട്ടലിൽ നമ്പർ തിരുത്തി എങ്കിലും തുക ലഭ്യമായില്ല. അദാലത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പരാതി പരിഗണിച്ച് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനും തുക അടിയന്തരമായി കൈമാറാനും നിർദ്ദേശം  നൽകി.

date