Skip to main content
റാണിയും രമ്യയും

റാണിക്ക് ലൈഫ് പദ്ധതിയിലൂടെ വീട്, മന്ത്രിയുടെ ഉറപ്പ്

കോട്ടയം:  ചോർന്നൊലിക്കുന്ന വീട് നന്നാക്കണമെന്നാവശ്യവുമായാണ് കേൾവി, സംസാര വെല്ലുവിളികൾ നേരിടുന്ന റാണി ജോർജ്ജും മകൾ രമ്യ ജോർജ്ജും പൊൻകുന്നം മഹാത്മാഗാന്ധി ടൗൺ ഹാളിൽ നടക്കുന്ന കാഞ്ഞിരപ്പള്ളി താലൂക്ക്തല അദാലത്തിനെത്തിയത്. ആംഗ്യഭാഷയിലൂടെയും ഫോണിൽ ചിത്രീകരിച്ച വീഡിയോയിലൂടെയും വീടിന്റെ അവസ്ഥ വിവരിച്ച രമ്യയ്ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നൽകാമെന്ന ഉറപ്പാണ് പരാതി പരിഗണിച്ച സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നൽകിയത്.

നിലവിൽ ലൈഫ് പട്ടികയിൽ ഉൾപ്പെട്ട ഇവർ കരാറിലേർപ്പെടാത്തതാണ് വീട് നിർമാണം നടക്കാത്തത്. കുന്നിൻമുകളിലുള്ള വീടായതിനാൽ ഏറെ പടികൾ കയറിവേണം റാണിയുടെ വീട്ടിലെത്താൻ. കരാറിലേർപ്പെട്ടാൽ നിർമാണം യഥാവിധി പൂർത്തിയാക്കാനാവുമോ എന്ന ആശങ്കയാണ് കരാറിലേർപ്പെടാതിരിക്കാനുള്ള കാരണം.

എത്രയും വേഗം കരാറിലേർപ്പെട്ട് നിർമാണം ആരംഭിക്കാനും ആവശ്യമെങ്കിൽ നിർമാണസഹായത്തിന് സന്നദ്ധപ്രവർത്തകരുടെ സഹായം നൽകാനും മന്ത്രി ലൈഫ് മിഷൻ കോ- ഓർഡിനേറ്റർക്കും ഗ്രാമപഞ്ചായത്തംഗത്തിനും നിർദേശം നൽകി.    

ഭർത്താവ് ജോർജ് മാത്യു 25 വർഷം മുൻപ് വാങ്ങിച്ച സ്ഥലത്താണ് വീട് നിർമ്മിച്ചത്. കൂലിപ്പണിക്കാരനാണ് ജോർജ്ജ്. ഇവരുടെ  കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനുള്ള ജലനിധി പദ്ധതിയിലൂടെ പ്രവർത്തനങ്ങൾ  അവസാന ഘട്ടത്തിലാണ്

date