Skip to main content

അറിയിപ്പുകൾ

 

ടെണ്ടർ നോട്ടീസ്

2023-24 സാമ്പത്തിക വർഷത്തിൽ ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി എ സി കാർ വാടകയ്ക്ക് നൽകുന്നതിന് താൽപ്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. വാഹന വാടക മാത്രമാകും വകുപ്പിൽ നിന്നും  നൽകുക. ടാക്സി പെർമിറ്റ് നിലവിലുള്ള  ഏഴ് വർഷത്തിലധികം കാലപ്പഴക്കം ഇല്ലാത്ത വാഹനമായിരിക്കണം. പ്രതിമാസം 1500 കി.മീ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 30,000 രൂപയാണ്. 500 രൂപയും 18 ശതമാനം ജി എസ് ടിയും അടക്കം 590 രൂപയാണ് ടെണ്ടർ ഫോറത്തിന്റെ വില. മെയ് 20 ന് ഉച്ചയ്ക്ക് 1 മണി വരെ ടെണ്ടർ ഫോറം വിൽക്കും. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ്‌ 20 വൈകീട്ട് മൂന്ന് വരെ. അന്നേ ദിവസം വൈകീട്ട് നാലിന് ടെണ്ടർ തുറക്കും. ടെണ്ടർ സമർപ്പിക്കേണ്ട വിലാസം : ജില്ലാ പ്രൊബേഷൻ ഓഫിസർ, ജില്ലാ പ്രൊബേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ബി - ബ്ലോക്ക്, അഞ്ചാം നില, കോഴിക്കോട് -20 കൂടുതൽ വിവരങ്ങൾക്ക് : 0495 2373575, 8281999046

 

ക്വട്ടേഷൻ ക്ഷണിച്ചു

ഗവ. എഞ്ചിനിയറിങ് കോളേജിൽ ഗ്ലിസറിൻ (ഒരു ലിറ്റർ), മെർക്കുറി (ഒരു കിലോഗ്രാം) എന്നിവ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ "ക്വട്ടേഷൻ നമ്പർ 5/23-24 - ഗ്ലിസറിൻ, മെർക്കുറി വിതരണത്തിനുള്ള ക്വട്ടേഷൻ "എന്ന്  പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, സർക്കാർ എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട് വെസ്റ്റ് ഹിൽ (പി.ഒ), 673005 എന്ന മേൽവിലാസത്തിൽ അയക്കണം. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമായ സമയം ക്വട്ടേഷനിൽ പരാമർശിക്കേണ്ടതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി മെയ് 19 ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് ക്വട്ടേഷനുകൾ 
തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2383220 , www.geckkd.ac.in   

 

അപേക്ഷ ക്ഷണിച്ചു 

പട്ടികജാതി വികസന വകുപ്പിന്റെ മാവൂരിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് 2023-24 അധ്യയന വർഷം അഞ്ചാംക്ലാസ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പത്ത് ശതമാനം മറ്റിതര വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം ചെയ്തതിനാൽ മറ്റ് വിഭാഗത്തിലുള്ളവർക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് പാസ്സ് ബുക്ക് കോപ്പി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സഹിതം കുന്നമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ 2023 മെയ് 18 നകം   അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറം കുന്നമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്നും മാവൂർ പ്രീ-മെട്രിക് ഹോസ്റ്റലിൽ നിന്നും ലഭിക്കുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക് - 9188920084, scdokbp@gmail.com

date