Skip to main content
പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

 

ആയഞ്ചേരി ഗ്രാമപഞ്ചായത്ത്  പട്ടികജാതി വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച സൗജന്യ  ലാപ്ടോപ്പ് വിതരണ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 2022-23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷത്തോളം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ഗ്രാമസഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട  ഗുണഭോക്താക്കൾക്കാണ് ലാപ്ടോപ്പ് നൽകിയത്.

ചടങ്ങിൽ വൈസ് പ്രസിഡൻ്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഷ്റഫ് വെള്ളിലാട്ട്, ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ എൻ. അബ്ദുൽ ഹമീദ്, ടി.കെ. ഹാരിസ്, ടി.സജിത്ത്, പി.കെ ആയിഷ ടീച്ചർ, സി.എം. നജ്മുന്നീസ, എം.വി. ഷൈബ, എ.സുരേന്ദ്രൻ, സെക്രട്ടറി പി.ടി. സുജിത്ത്, പ്രവിത അണിയോത്ത് എസ്.സി.പ്രമോട്ടർ സി.എച്ച്. നിമ്യ സത്യൻ എന്നിവർ സംസാരിച്ചു.

date