Skip to main content

കുറഞ്ഞ നിരക്കിൽ കൂടുതൽ പരിശോധനകൾ; വികസനത്തിന്റ പാതയിൽ പേരാമ്പ്ര താലൂക്ക് ആശുപത്രി  

 

ആരോ​ഗ്യ പരിപാലന രം​ഗത്ത് മികച്ച സൗകര്യങ്ങളുമായി പേരാമ്പ്ര താലൂക്ക് ആശുപത്രി. കുറഞ്ഞ നിരക്കിൽ കൂടുതൽ പരിശോധനാ സംവിധാനമൊരുക്കി ആശുപത്രി രോ​ഗീ സൗഹൃദമാവുകയാണ്. ഹോർമോൺ അനലൈസർ യന്ത്രം സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആശുപത്രിയിൽ പുരോ​ഗമിക്കുകയാണ്. 
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തെെറോയ്ഡ്, ട്രോപോണിൻ ഐ, ഇൻഫേർട്ടിലിറ്റി, വെെറ്റമിൻ ഡി തുടങ്ങി വിവിധങ്ങളായ പരിശോധനകൾ കുറഞ്ഞ നിരക്കിൽ ആശുപത്രിയിൽ ലഭ്യമാകും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഏഴ് ലക്ഷം രൂപയാണ് ഹോർമോൺ അനലൈസർ വാങ്ങുന്നതിന് അനുവദിച്ചത്.

ആദ്യ ഘട്ടത്തിൽ തെെറോയ്ഡിനുള്ള ടി.3, ടി.4, ടി.എസ്.എച്ച്, ഹൃദയാഘതം പരിശോധിക്കുന്ന ട്രോപോണിൻ ഐ, വെെറ്റമിൻ ഡി എന്നീ പരിശോധനകൾക്കുള്ള സൗകര്യമാണ് ഒരുക്കുന്നത്. തുടർ ഘട്ടങ്ങളിൽ ട്യൂമർ മാർക്കർ, ഇൻഫേർട്ടിലിറ്റി പരിശോധനകളും ലഭ്യമാകും. പദ്ധതി പ്രാവർത്തികമാകുന്നതോടെ സ്വകാര്യ ലാബുകളേക്കാൾ 40 ശതമാനത്തോളം വിലക്കുറവിൽ താലൂക്ക് ആശുപത്രിയിൽ നിന്ന് പരിശോധന നടത്താൻ സാധിക്കുമെന്ന് അധികൃതകർ പറഞ്ഞു.

പേരാമ്പ്രയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിൽ നിലവിൽ 24 മണിക്കൂറും ലാബിന്റെ സേവനം ലഭ്യമാണ്. ജീവിത ശെെലി രോ​ഗ നിർണ്ണയം, ലിവർ ഫങ്ഷൻ ടെസ്റ്റ്, റീനൽ ഫങ്ഷൻ ടെസ്റ്റ്, ലിപ്പിഡ് പ്രോഫെെൽ ടെസ്റ്റ്, സീറോളജി ടെസ്റ്റുകളും ആശുപത്രിയിൽ ലഭ്യമാണ്. ദിനം പ്രതി നൂറുകണക്കിന് ആളുകളാണ് ലാബിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. ലാബിൽ കൂടുതൽ പരിശോധനകൾക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതോടെ കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് സേവനം ലഭ്യമാക്കാൻ കഴിയും.

date