Skip to main content
ഫലവൃക്ഷ വിത്തിടൽ

ഫലവൃക്ഷ വിത്തിടൽ നടത്തി 

 

പുറമേരി ഗ്രാമപഞ്ചായത്ത്‌ കാർഷിക കർമ്മസേന അംഗങ്ങൾ ഫലവൃക്ഷ വിത്തിടൽ നടത്തി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 9 ൽ നടന്ന ഫലവൃക്ഷ വിത്തിടൽ പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ വി.കെ ജ്യോതി ലക്ഷ്മി നിർവഹിച്ചു.

ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ 17 വാർഡുകളിലേയ്ക്കും വിതരണം ചെയ്യുവാനായി  5000 ഫലവൃക്ഷ തൈകളാണ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്നത്. സീത പഴം, റംബൂട്ടാൻ, അനാർ, പേര, നെല്ലി തുടങ്ങിയ ഫലവൃക്ഷ വിത്തുകളാണ് പാകിയത്.

ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി.എം വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ  തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റഡ് എഞ്ചിനീയർ നീഹാര പദ്ധതി വിശദീകരണം നടത്തി. വാർഡ് വികസന സമിതി കൺവീനർ സജിന കൂളിപ്പൊയിൽ, രാഹുൽ സി.കെ, സവിത വലിയ പറമ്പത്ത്, ഷിജിൻ സി.കെ എന്നിവർ സംസാരിച്ചു.

date