Skip to main content

കേരളത്തിലെ 15 വില്ലേജുകളില്‍ ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ സംവിധാനം ജൂണില്‍ നിലവില്‍ വരും- മന്ത്രി കെ രാജന്‍

 

ജൂണ്‍ മാസം അവസാനത്തോടെ കേരളത്തിലെ ആദ്യത്തെ 15 വില്ലേജുകളില്‍ ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ സംവിധാനം നിലവില്‍ വരുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. 15 ഇന്റഗ്രേറ്റഡ് പോര്‍ട്ടലുകളില്‍ ഒന്ന് തിക്കോടി വില്ലേജിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച തലക്കുളത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2024 മാര്‍ച്ച് മാസത്തോടെ 100 വില്ലേജുകളില്‍ ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ നിലവില്‍ വരും. ഇത്തരത്തില്‍ വളരെ വേഗത്തിലുള്ള  പ്രവര്‍ത്തനങ്ങളാണ് റവന്യൂ വകുപ്പില്‍ ഉണ്ടാവുന്നതെന്നും മന്ത്രി പറഞ്ഞു. 

വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സാധാരണക്കാരന് ലഭ്യമാകേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ കൃത്യമായി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിര്‍മ്മിതി കേന്ദ്രം അസി.എഞ്ചിനീയര്‍ സീന.സി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

ലോഡ് ബിയറിംങ് സ്ട്രക്ച്ചറായി നിര്‍മ്മിച്ച കെട്ടിടമാണ് വില്ലേജ് ഓഫീസിനായി പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. വില്ലേജ് ഓഫീസറുടെ റൂം, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറുടെ റൂം, ഓഫീസ് ഏരിയ, സ്റ്റാഫുകള്‍ക്കുള്ള ടോയ്‌ലറ്റ് സൗകര്യം, വെയിറ്റിങ്ങ് ഏരിയ, സ്റ്റോറേജ് റൂം, പൊതുജനങ്ങള്‍ക്കുള്ള ടോയ്‌ലറ്റ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനില്‍കുമാര്‍, ജില്ലാപഞ്ചായത്ത് അംഗം റസിയ തോട്ടായി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.ടി പ്രമീള, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.കെ ശിവദാസന്‍, സ്ഥിരം സമിതി ചെയര്‍മാന്മാരായ സീന സുരേഷ്, കെ.ജി പ്രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐ.പി ഗീത, സബ്കലക്ടര്‍ വി.ചെത്സാസിനി, എ.ഡി.എം സി.മുഹമ്മദ് റഫീഖ്, വില്ലേജ് ഓഫീസര്‍ വിനീത ടി.കെ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാകലക്ടര്‍ എ. ഗീത സ്വാഗതവും എല്‍.ആര്‍ തഹസില്‍ദാര്‍ സി.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

date