Skip to main content

അറിയിപ്പുകൾ

 

അപേക്ഷ ക്ഷണിച്ചു 

തൂണേരി ശിശുവികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിൽ വരുന്ന തൂണേരി, നാദാപുരം, വളയം, വാണിമേൽ, ചെക്യാട്, എടച്ചേരി, പുറമേരി പഞ്ചായത്തുകളിൽ നിന്നും അങ്കണവാടി കെട്ടിട നിർമാണത്തിനായി സ്ഥലം സൗജന്യമായി വിട്ടു നൽകിയവരുടെ ആശ്രിതരിൽ നിന്നും അങ്കണവാടി ജീവനക്കാരിയായി നിയമനം  നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ്, ജനന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, അങ്കണവാടി കെട്ടിട നിർമാണത്തിനായി സൗജന്യമായി സ്ഥലം വിട്ടു നൽകിയതിന്റെ രേഖകൾ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ,സ്ഥലം വിട്ടുനൽകിയ വ്യക്തിയുമായുള്ള ബന്ധുത്വം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 25 ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപ് തൂണേരി ശിശുവികസന പദ്ധതി കാര്യാലയത്തിൽ അപേക്ഷ നൽകേണ്ടതാണെന്ന് ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. 

 

ഹോസ്റ്റൽ പ്രവേശനം 

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കക്കോടിയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനം നേടുന്നതിനായി അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് താമസം, ഭക്ഷണം, യൂണിഫോം, സ്റ്റേഷനറി, ബാഗ്, ചെരുപ്പ്, നൈറ്റ് ഡ്രസ്സ് എന്നിവ സൗജന്യമായി നൽകും. പ്രതിമാസ അലവൻസ്, പോക്കറ്റ്മണി എന്നിവ കുട്ടികളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. നിശ്ചിത മാതൃകയിലുള അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി, ജനന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, അവസാന പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റിന്റെ കോപ്പി എന്നിവ സഹിതം മെയ് 20 ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി ചേളന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. അപേക്ഷകരെ നേരിട്ട് ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പർ, പിൻകോഡ് സഹിതമുള്ള വിലാസം എന്നിവ കൃത്യമായി അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതാണെന്ന് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. അപേക്ഷയുടെ മാതൃക ചേളന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9188920082 , 9947394372 

 

അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ വിവിധ തസ്തികകളിലേക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ വിദ്യാർത്ഥികൾ മെയ് 15 ന്  വൈകുന്നേരം 5 മണിക്ക് അകം  അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട  ലിങ്കുകൾ: 1. പീഡിയാട്രീഷ്യൻ - https://docs.google.com/forms/d/1Nekm2uSUQGITtCZZCxnluk78xocckwfrgtf_csmxlg/edit  2. പാലിയേറ്റിവ് കെയർ സ്റ്റാഫ് നഴ്സ് - https://docs.google.com/forms/d/13yorgMC1yRT3WRO3niYwzyUq6gTVXuggKLh6CMHfjeE/edit  3. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ -https://docs.google.com/forms/d/1Mx7gpD8_nVy87PgdJv98c4-gqAt6cfGCQDFTLDMKLvc/edit  4. ഗൈനക്കോളജിസ്റ്  - https://docs.google.com/forms/d/1DpzLYFUa6tKDqjdK-4HZ5XvwXF1KMfJ9YvghYSyl1lo/edit  5. അനസ്തെറ്റിസ്റ്റ് - https://docs.google.com/forms/d/1fOLJwyvVcaK5fM3mflLDtpsM6_AEM8Ayd7lpKgLbANc/edit  6. ലേഡി ഹെൽത്ത് വിസിറ്റർ  -https://docs.google.com/forms/d/1riluOlBBINyILHCqeLsPldszEobgdUZVkfTEhh9PePE/edit
കൂടുതൽ വിവരങ്ങൾക്ക് : 0495 2374990

date