Skip to main content

എന്റെ കേരളം പ്രദർശന വിപണന മേള:  മെഗാ തിരുവാതിരയുമായി കുടുംബശ്രീ 

 

മാനാഞ്ചിറയിൽ നാളെ (മെയ് എട്ട്) വളയിട്ട കൈകൾ തിരുവാതിരയുടെ ശീലുകൾക്ക് താളം പിടിക്കും. കേരളത്തനിമയുള്ള വേഷവിധാനങ്ങൾ അണിഞ്ഞ്  കോഴിക്കോടിന്റെ സായാഹ്നം മനോഹരമാക്കാൻ ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരാണ് മെഗാ തിരുവാതിരയുമായി എത്തുക. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥമാണ് മെഗാ തിരുവാതിര അരങ്ങേറുക. മാനാഞ്ചിറയിൽ നാളെ  വൈകുന്നേരം അഞ്ച് മണിക്കാണ് പരിപാടി.

മെയ് 12 മുതൽ 18 വരെ കോഴിക്കോട് ബീച്ചിൽ ആണ് എന്റെ കേരളം പ്രദർശന വിപണമേള നടക്കുക. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ബീച്ചിൽ നടക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

date