Skip to main content

മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

ഫിഷറീസ് വകുപ്പ് ഇടുക്കി ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യസംപദ യോജന  പദ്ധതി പ്രകാരം  വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല മത്സ്യ ഹാച്ചറി യൂണിറ്റ്, പുതിയ റെയറിംഗ് കുളം നിര്‍മ്മാണം,  പിന്നാമ്പുറ അലങ്കാര മത്സ്യ റെയറിംഗ്യൂണിറ്റ്, മീഡിയം സ്‌കെയില്‍ അലങ്കാരമത്സ്യ റെയറിംഗ്യൂണിറ്റ് , ആര്‍.എ.എസ് മത്സ്യകൃഷി, പിന്നാമ്പുറ ആര്‍.എ.എസ്. മത്സ്യകൃഷി ,ബയോഫ്‌ളോക്ക്യൂണിറ്റ് (വനാമി ചെമ്മീന്‍/തിലാപ്പിയ) എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.
ജനറല്‍ വിഭാഗങ്ങള്‍ക്ക് യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനം, എസ്.സി./എസ്.ടി വിഭാഗങ്ങള്‍ക്ക് 60 ശതമാനം എന്ന നിരക്കില്‍ യൂണിറ്റ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് ധന സഹായം ലഭിക്കും. താല്‍പര്യമുള്ള അപേക്ഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഫിഷറീസ്   അസിസ്റ്റന്റ് ഡയറക്ടറുടെ  കാര്യാലയം, ഇടുക്കി, പൈനാവ് എന്ന വിലാസത്തില്‍ മെയ് 15  ന്  4 മണിക്ക് മുന്‍പായി സമര്‍പ്പിക്കണം.  വിശദാംശങ്ങള്‍ക്ക്  ഫോണ്‍ -7025233647, 8156871619, 9961450288, 9946659783.

date