ഓഫീസ് മാനേജ്മെന്റ്് ട്രെയിനി തെരഞ്ഞെടുപ്പ് :പരീക്ഷാ തീയതിയില്‍ മാറ്റം
പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് ക്ലറിക്കല്‍ തസ്തികയില്‍ പരിശീലനം നല്‍കുന്നതിനായി ഓഫീസ് മാനേജ്മെന്റ്് ട്രെയിനികളെ തെരെഞ്ഞെടുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച പട്ടികവര്‍ഗക്കാരില്‍ ഒരു ലക്ഷം രൂപയില്‍ വരുമാനം അധികരിക്കാത്ത വ്യക്തികള്‍ക്ക് മെയ് ആറിന് വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.15 വരെ എഴുത്ത് പരീക്ഷ നിശ്ചയിച്ചിരുന്നു. അന്നേ ദിവസം പി.എസ്.സി പരീക്ഷ നടത്തപ്പെടുന്നതിനാല്‍ പരീക്ഷ മെയ് 22 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.15 വരെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തും. പരീക്ഷയ്ക്ക് ഹാജരാകുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ കാലഹരണപ്പെടാത്ത ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ പതിച്ച ഒരു തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം കൃത്യ സമയത്ത് പരീക്ഷയ്ക്ക് ഹാജരാകണം. (പിഎന്‍പി 1390/23)
- Log in to post comments