Skip to main content

കുടിവെള്ള പദ്ധതിക്കായി കുഴിച്ചിട്ടിരിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിയിലാക്കണം : താലൂക്ക് വികസന സമിതി

പത്തനംതിട്ടയില്‍ കുടിവെള്ള പദ്ധതിക്കായി കുഴിച്ചിട്ടിരിക്കുന്ന റോഡുകളിലെ പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി റോഡുകള്‍ പൂര്‍വസ്ഥിയിലാക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കോഴിക്കട ഉള്‍പ്പടെ ഉള്ള കടകളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണം.വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട പരാതികളില്‍  നടപടി സ്വീകരിക്കണം. പത്തനംതിട്ട ടൗണ്‍, തെക്കേമല ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.
  പത്തനംതിട്ട മുന്‍സിപ്പില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ചു.  ആന്റോ ആന്റണി എംപി യുടെ പ്രതിനിധി ജെറി മാത്യൂ സാം, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ റ്റി റ്റോജി, പത്തനംതിട്ട മുന്‍സിപ്പാലിറ്റി വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്ത് കുമാര്‍, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ സജി ഭാസ്‌കര്‍, കോഴഞ്ചേരി താലൂക്ക് തഹസില്‍ദാര്‍ ജോണ്‍ സാം, ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ്.സിറോഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ആശ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 1455/23)

date