Skip to main content

വനിതകൾക്ക് സ്വയംതൊഴിൽ വായ്പ

തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടിക വർഗ്ഗ, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകൾക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്വയം തൊഴിൽ വായ്പ നൽകുന്നു. 30 ലക്ഷം രൂപ വരെയാണ് വായ്പ നൽകുന്നത്.  18 നും 55 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി ( വസ്തു / ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയിൽ) 6% പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നതെന്ന് മേഖലാ മാനേജർ അറിയിച്ചു. അപേക്ഷാ ഫോം www.kswdc.org -യിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2328257, 9496015006

date