Skip to main content

ഉപഭോക്തൃ മീഡിയേഷൻ സെല്ലിന്റെ പ്രവർത്തനം മെയ് 12ന് തുടങ്ങും മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും

ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന മീഡിയേഷൻ സെല്ലിന്റെ പ്രവർത്തനം മെയ് 12ന് തുടക്കമാവും. ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പുമന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. 2019ൽ നിലവിൽ വന്ന പുതിയ ഉപഭോക്തൃ നിയമത്തിൽ പരാതികൾ വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിനാണ് മീഡിയേഷൻ സെല്ലുകൾ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെല്ലുകൾ പ്രവർത്തിപ്പിക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നതിന്റെ ഭാഗമാണ് മലപ്പുറത്ത് നടക്കുന്ന ഉദ്ഘാടനം. പി. ഉബൈദുള്ള എം.എൽഎ. അധ്യക്ഷത വഹിക്കും. ഉപഭോക്തൃ സംഘടനാ പ്രതിനിധികളും ബാർ അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും.

 

 

date