Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 08-05-2023

കണ്ണൂർ ജില്ലയില് - ഹാന്ഡ് ഹോൾഡ്  സപ്പോർട്ട്  എഞ്ചിനീയറുടെ ഒഴിവ്

കേരള സംസ്ഥാന ഐ.ടി. മിഷന്റെ കീഴില് കണ്ണൂർ ജില്ലയില് ഇ-ജില്ലാ പദ്ധതിയില് ഹാന്ഡ് ഹോൾഡ്  സപ്പോർട്ട് എഞ്ചിനീയർ  തസ്തികയിലേയ്ക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർക്ക് വേണ്ട യോഗ്യതകൾ - ബിടെക് (ഐടി / കമ്പ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ്) / എംഎസ്സി (കമ്പ്യൂട്ടർ സയൻസ്) എന്നീ വിദ്യഭ്യാസ യോഗ്യതയോട് കൂടി 1 വർഷത്തെ പ്രസക്തമായ ഐടി പ്രവൃത്തി പരിചയം സിസ്റ്റം/ നെറ്റ് വർക്ക് എഞ്ചിനീയർ മേഖലയിൽ ഉണ്ടായിരിക്കണം അല്ലെങ്കിൽ 3 വർഷത്തെ ഡിപ്ലോമ (ഹാർഡ് വെയർ  / കമ്പ്യൂട്ടർ / ഐടി) എന്നീ വിദ്യഭ്യാസ യോഗ്യതയോട് കൂടി 2 വർഷത്തെ പ്രസക്തമായ ഐടി പ്രവൃത്തി പരിചയം സിസ്റ്റം/  നെറ്റ് വർക്ക്  എഞ്ചിനീയർ മേഖലയിൽ ഉണ്ടായിരിക്കണം. ഇ-ഗവേണൻസ് പ്രോജക്ടുകളിലോ സർക്കാർ പ്രോജക്ടിന്റെ ഉള്ള പരിചയം മുൻഗണന നൽകുന്നതാണ്. പ്രായം: 30 വയസ്സ് വരെ. അവസാന തീയ്യതി 26 മെയ്, വെബ്സൈറ്റ് :https://kannur.gov.in

എം സി എഫ് ഉദ്‌ഘാടനം  ചൊവ്വാഴ്ച (മെയ് 9 )

സംസഥാനസർക്കാറിന്റ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായുള്ള എം സി എഫിന്റെ ഉദ്ഘാടനം മെയ് 9  ചൊവ്വ രാവിലെ 10  ന് സബ്ജയിലിൽ കെ വി സുമേഷ് എം എൽ എ നിർവഹിക്കും 

 

വൈദ്യുതി മുടങ്ങും..

തയ്യിൽ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ മെയ് 09 ചൊവ്വ  രാവിലെ 8 മുതൽ ഉച്ചയ്ക്ക്  2:30 വരെ നാലുവയൽ, സ്നേഹതീരം,കൊടപ്പറമ്പ, ഓഷ്യാനസ്സ് അപ്പാർട്ട്മെന്റ്,ടാറ്റ കൊടപ്പറമ്പ,പൂത്തട്ടക്കാവ്, ജന്നത് നഗർ. പൊന്നാങ്കണ്ടി റോഡ് രാവിലെ 9 മുതൽ ഉച്ചയ്ക്ക്  2:30 വരെ   ആസാദ് റോഡ് , നീർച്ചാൽ സ്കൂൾ,കാക്കത്തോട് ട്രാൻസ്‌ഫോർമർ പരിധികളിൽ   വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങും

ശ്രീകണ്ഠാപുരം സെക്ഷന് കീഴിൽ പാറക്കാടി, കൊയ്യം, ബിഎഡ് കോളേജ്, സ്വാമി മഠം, പെരൂഞ്ഞി, പെരുങ്കടവ്, നിടിയേങ്ങ സ്‌കൂൾ, നിടിയേങ്ങ വില്ലേജ്, തോപ്പിലായി കോളനി, വേളായി എന്നിവിടങ്ങളിൽ മെയ് ഒമ്പതിന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആഡൂർ വായനശാല, കാടാച്ചിറ എച്ച്എസ്, റിലയൻസ് കാടാച്ചിറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് ഒമ്പതിന് രാവിലെ 10 മുതൽ വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
 

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മെയ് 16ന്

മെയ് 9ന് നടത്താനിരുന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മെയ് 16ന് രാവിലെ 10.30ന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
 

ടെണ്ടര്‍

സമഗ്രശിക്ഷ കേരളം കണ്ണൂര്‍ ജില്ലാ ഓഫീസിലേക്ക്  ഡ്രൈ ലീസ് (ഡ്രൈവര്‍ ഇല്ലാതെ)വ്യവസ്ഥയില്‍ ആറ് മാസത്തേക്ക് നാല് സീറ്റ് അല്ലെങ്കില്‍ ഏഴ് സീറ്റ് ഇലക്ട്രിക് അല്ലെങ്കില്‍ ഡീസല്‍ വാഹനം ആവശ്യമുണ്ട്. വാഹന ഉടമകളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിക്കുന്നു. ഇമെയില്‍:ssakannur@gmail.com ഫോണ്‍ 04972 707993.

കുടിവെള്ള വിതരണം മുടങ്ങും

അഴീക്കോട് പമ്പിങ് മെയിനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അഴീക്കോട് പഞ്ചായത്ത് പരിധിയില്‍ മെയ് 9,10(ചൊവ്വ, ബുധന്‍) തീയതികളില്‍ കുടിവെള്ള വിതരണം മുടങ്ങും.

തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സ്‌പോട്ട് അഡ്മിഷന്‍

തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 8-ാംക്ലാസ്സില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ മെയ് 10 മുതല്‍ 12 വരെ നടത്തും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 9400006494, 9446973178, 9961488477  എന്നീ നമ്പറുകളിൽ വിളിക്കുക.

താല്‍കാലിക നിയമനം

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്‍ഡ് റിസേര്‍ച്ചിലേക്ക് ലെക്ച്ചറര്‍ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് മെയ് 12 ന് രാവിലെ 10ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വച്ചു വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത എം ബി ബി എസ്. യോഗ്യതയുള്ളവര്‍  ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0490 2399207. ഇമെയില്‍ www.mcc.kerala.gov.in

സ്വയം തൊഴില്‍ വായ്പ

എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ് /ജോബ് ക്ലബ്, കെസ്റു എന്നീ സബ്സിഡി സഹിതമുള്ള സ്വയംതൊഴില്‍ പദ്ധതികള്‍ ആരംഭിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ് /ജോബ് ക്ലബ് എന്നിവയ്ക്ക് 10 ലക്ഷം രൂപ പരമാവധി വായ്പയും, പദ്ധതി ചെലവിന്റെ 25% സബ്സിഡിയും ലഭിക്കും. പ്രായം 21നും 45നും ഇടയിലായിരിക്കണം. പിന്നോക്ക സമുദായക്കാര്‍ക്ക് 3 വര്‍ഷവും, പട്ടികജാതി/പട്ടികവര്‍ഗ/ഭിന്ന ശേഷിക്കാരായവര്‍ക്ക് 5 വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. കെസ്റുവിന് പരമാവധി 1 ലക്ഷം രൂപ വായ്പയും പദ്ധതി ചെലവിന്റെ 20% സബ്സിഡിയും ലഭിക്കും. പ്രായം 21നും 50 നും ഇടയിലായിരിക്കണം. വാര്‍ഷികവരുമാനം 1 ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷ ഫോം കണ്ണൂര്‍, തലശ്ശേരി, മട്ടന്നൂര്‍, തളിപ്പറമ്പ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിലും, www.employment.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോൺ : 0471-2700831, 9847136010

വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ മെയ് 09 ചൊവ്വ  രാവിലെ 8   മുതൽ പകൽ 11 വരെ  IMT ട്രാൻസ്ഫോമർ പരിധിയിലും പകൽ 11മുതൽ വൈകിട്ട്  3 വരെ  ചതുര കിണർ ട്രാൻസ്ഫോമർ പരിധിയിലും ഭാഗീകമായി വൈദ്യുതി മുടങ്ങും  

വെള്ളൂർ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ മെയ് 09 ചൊവ്വ  രാവിലെ 8  മുതൽ വൈകിട്ട്  6 മണി വരെ കാങ്കോൽ സബ്‌സ്റ്റേഷൻ, വെസ്റ്റ് കോസ്റ്റ്, കരിംകുഴി, അമല, വെൽക്കോ, എച്ചിലാംവയൽ  വായനശാല  എന്നീ ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.  

ചൊവ്വ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ മെയ് 09 ചൊവ്വ  രാവിലെ 8 .30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ എളയാവൂർ ബാങ്ക്, എളയാവൂർ പഞ്ചായത്ത് എയർടെൽ മുണ്ടയാട്,താർറോഡ് എന്നിവിടങ്ങളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ സ്റ്റേഡിയം, മുണ്ടയാട് പൗൾട്രിഫാം ,ജേണലിസ്റ്റ് കോളനി,അമ്മംകുന്ന്എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.

 

മാതമംഗലം ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ മെയ് 09 ചൊവ്വ  രാവിലെ 8 .30 മുതൽ വൈകീട്ട് അഞ്ചുവരെ കച്ചേരിക്കടവ്, പാണപ്പുഴ ചാല്‍, ഉള്ളൂര്‍ ട്രാന്‍സ്ഫോര്‍മര്‍ - എന്നിവിടങ്ങളിൽ  വൈദ്യുതി മുടങ്ങും..

 

date