Skip to main content

അറിയിപ്പുകൾ

 

നിയമനം നടത്തുന്നു

ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലേയ്ക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റിനെ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത : ബി. എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജി അല്ലെങ്കിൽ ബി. എസ് സി സയൻസ് ബിരുദവും ബാർക്കിൽ (BARC) നിന്നും ഡി.എം.ആർ.ഐ.ടിയും. പ്രതിഫലം : പ്രതിമാസം 40000/- രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 11 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് എത്തിച്ചേരേണ്ടതാണെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു.

 

വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും പുനരധിവാസ പരിശീലനം 

സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്ത ഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും പുനരധിവാസ പരിശീലനത്തിനായി ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരളയുമായി ചേർന്ന് തിരുവനന്തപുരം, എറണാകുളം, സൈബർ പാർക്ക്, കോഴിക്കോട് എന്നിവിടങ്ങളിൽ ഡിജിറ്റൽ മാർക്കറ്റിങ്, 5 ജി ടെക്‌നീഷ്യൻ, ഡാറ്റ അനാലിസിസ്, ഗ്രാഫിക് ഡിസൈനിങ് ആൻഡ് വീഡിയോ എഡിറ്റിങ് തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്‌സുകൾ നടത്തും. താൽപ്പര്യമുള്ള വിമുക്തഭടന്മാർ/ആശ്രിതർ  dswplanfund2023@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ബയോഡാറ്റ മെയ് 12 ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി നൽകേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2771881

date