Skip to main content

നിയമസഭ പരിസ്ഥിതി സമിതി തെളിവെടുപ്പ് മെയ് 11 ന്

 

നിയമസഭയുടെ പരിസ്ഥിതി സമിതി മെയ് 11 ന് ജില്ലയില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് തെളിവെടുപ്പ് നടത്തും. 
സമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ പത്ത് മണിക്ക് കലക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. കട്ടിപ്പാറ പഞ്ചായത്തിലെ ഫ്രഷ്‌കട്ട്  കോഴി മാലിന്യ സംസ്‌ക്കരണ പ്ലാന്റ് മലിനീകരണം, കോട്ടൂളി തണ്ണീര്‍തടം, കോടഞ്ചേരി പഞ്ചായത്തിലുള്‍പ്പെട്ട തുഷാരഗിരി പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രം തുടങ്ങിയവ സംബന്ധിച്ച പരാതികളില്‍ ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് ഈ സ്ഥലങ്ങളില്‍ സമിതി നേരിട്ട് സന്ദര്‍ശനവും നടത്തും. ജില്ലയിലെ വിവിധ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള നിവേദനങ്ങളും പരാതികളും അന്നേ ദിവസം സ്വീകരിക്കും.

date