Skip to main content

എന്റെ കേരളം പ്രദർശന– വിപണന മേള: മെയ് 12 ന് തിരശീല ഉയരും 

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളക്ക് തിരശീലയുയരാൻ ഇനി നാല് നാളുകൾ. മെയ് 12 ന് വർണാഭമായ ഘോഷയാത്രയോട് കൂടി ആഘോഷ പരിപാടികൾക്ക് തുടക്കമാവും. കോഴിക്കോട് ബീച്ചിൽ ഓപ്പൺ സ്റ്റേജിലും ഫ്രീഡം സ്ക്വയറിലുമായി കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും.

69 വകുപ്പുകളുടെതായി 190- ഓളം സ്റ്റാളുകളാണ് ഒരുങ്ങുന്നത്. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ കൈവരിച്ച മികവും നേട്ടങ്ങളും അവതരിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള മെയ് പതിനെട്ട് വരെയാണ്. തീം വിഭാഗത്തിലും  യൂത്ത് സെഗ്മെന്റ്, തൊഴിൽ വിദ്യാഭ്യാസ വിഭാഗത്തിലും കമേഴ്സ്യൽ വിഭാഗത്തിലുമാണ് സ്റ്റാളുകൾ. ശീതീകരിച്ച തീം- കമേഴ്സ്യൽ സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട് എന്നിവ മേളയുടെ പ്രധാന ആകര്‍ഷണമാകും.

 യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും സാംസ്കാരിക പരിപാടികളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.

date