Skip to main content

അയിരൂർ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം

വർക്കല അയിരൂർ പോലീസ് സ്റ്റേഷൻ ഇനി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കും. പോലീസ് സ്‌റ്റേഷന്റെ നിർമാണോദ്ഘാടനം വി. ജോയി എംഎൽഎ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിയുന്നത്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് പോലീസ് സ്‌റ്റേഷൻ പണിയുന്നതിനായി സ്ഥലം ലഭ്യമായത്. നിലവിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ പുതിയ പോലീസ് സ്‌റ്റേഷൻ കാലതാമസമില്ലാതെ നിർമാണം പൂർത്തിയാക്കും. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, ഇലകമൺ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് സൂര്യ , മറ്റ് ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

date