Skip to main content

കരുതലും കൈത്താങ്ങും: താലൂക്ക് തല  അദാലത്തുകള്‍ മെയ് 15 മുതല്‍

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്  മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന  താലൂക്ക്തല അദാലത്തുകള്‍ ' കരുതലും കൈത്താങ്ങും' മെയ് 15 മുതല്‍  24 വരെ ജില്ലയില്‍ നടക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, സഹകരണ വകുപ്പ് മന്ത്രി  വി. എന്‍ വാസവന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
മെയ് 15 ന് തൊടുപുഴ താലൂക്കില്‍ മര്‍ച്ചന്റ്സ് ട്രസ്റ്റ് ഹാള്‍, തൊടുപുഴ, മെയ് 17 ന് ദേവികുളം താലൂക്കില്‍ വിശ്വദീപ്തി പബ്ലിക് സ്‌കൂള്‍, അടിമാലി, മെയ് 19 ന് പീരുമേട്  താലൂക്കില്‍ കുടുംബ സംഗമം ഓഡിറ്റോറിയം, കുട്ടിക്കാനം, മെയ് 22 ന്  ഉടുമ്പഞ്ചോല  താലൂക്കില്‍ നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷന്‍, മെയ് 24ന് ഇടുക്കി താലൂക്കില്‍  പഞ്ചായത്ത് ടൗണ്‍ഹാള്‍, ചെറുതോണി  എന്നിവിടങ്ങളിലായാണ് അദാലത്തുകള്‍ നടക്കുന്നത്.

 

date