Skip to main content

ടെന്‍ഡര്‍

 

ഇടുക്കി  മെഡിക്കല്‍ കോളേജിലേക്ക് (ജില്ലാ ആശുപത്രി) എകെ, ആര്‍ബിഎസ്‌കെ, കെഎഎസ്പി, സിഎച്ച്സിപി(എസ് ടി) പദ്ധതിക്ക് കീഴില്‍ ഓര്‍ത്തോ പീഡിക്സ് ഇംപ്ലാന്റ്സ്, ആര്‍ത്രോസ്‌കോപിക് ഇംപ്ലാന്റ്സ്, ടോട്ടല്‍ ക്നീ റിപ്ലേസ്മെന്റ്, ടോട്ടല്‍ ഹിപ്പ് റിപ്ലേസ്മെന്റ് എന്നി വിവിധ ശാസ്ത്രക്രിയ ഉപകരണങ്ങളും മറ്റു സഹായികളും ലഭ്യമാക്കുന്നതിന് അംഗീക്യത വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ മെയ് 23 ന് 2 പി.എം ന് മുന്‍പായി ആശുപത്രി സുപ്രണ്ടിന് ലഭ്യമാക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232474.

ടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി  മെഡിക്കല്‍ കോളേജിലേക്ക്  (ജില്ലാ ആശുപത്രി)  പിഎംജിവൈ (കാസ്പ്), ജെഎസ്എസ്‌കെ, ആര്‍ബിഎസ്‌കെ, എകെ, സിഎച്ച്സിപി (എസ് ടി) സ്‌കീമിന് കീഴില്‍ അഡ്മിറ്റാവുന്ന രോഗികള്‍ക്ക് 2023-2024 വര്‍ഷത്തേക്ക് വിവിധ മരുന്നുകള്‍ നിര്‍ദ്ദേശാനുസരണം ലഭ്യമാക്കുന്നതിന് അംഗീക്യത വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ മെയ് 22 ന് 2 പി.എം ന് മുന്‍പായി ആശുപത്രി സുപ്രണ്ടിന് ലഭ്യമാക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232474

ക്വട്ടേഷന്‍

ഇടുക്കി ഡി.ടി.പി.സിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മാട്ടുപ്പെട്ടി ടൂറിസം കേന്ദ്രത്തിലേക്ക് പുതിയ 2 ബോട്ട് എന്‍ജിന്‍ വാങ്ങുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. യമഹ/ സുസുകി കമ്പനിയുടെ കാര്‍ബുറേറ്റര്‍ ടൈപ്പ് എന്‍ജിന്‍ ബോട്ടില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിച്ച് നല്‍കണം. എന്‍ജിന്‍ - ഗ്യാരണ്ടി /വാറന്റി എന്നിവയും നല്‍കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 22 ന് 3 മണി.  സാധാരണ ക്വട്ടേഷന്‍ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. മെയ് 23 ന് 11 മണിയ്ക്ക് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി.ടി.പി.സി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04862 232248, വെബ്: www.dtpcidukki.com .

date