Skip to main content
ഫോട്ടോ : മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ നടന്ന ശുചീകരണ യജ്ഞം

മഴക്കാലപൂര്‍വ്വ ശുചീകരണം : സിവില്‍ സ്റ്റേഷന്‍ പരിസരവും ഓഫീസുകളും ശുചീകരിച്ചു

 

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ഓഫീസുകളും പരിസരവും ശുചീകരിച്ചു. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഓഫീസുകളുടെ അകത്തും പരിസരങ്ങളിലുമായി ജീവനക്കാരാണ് ശുചീകരണം നടത്തിയത്. വിക്ടോറിയ കോളേജ്, അകത്തേത്തറ എന്‍.എസ്.എസ്. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് ശുചീകരണം നടന്നത്. മാലിന്യങ്ങള്‍ നഗരസഭ വേര്‍തിരിച്ച് കൊണ്ടുപോവുന്നതാണ്. എ.ഡി.എം കെ. മണികണ്ഠന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ വി.ഇ അബ്ബാസ്, എന്‍.കെ കൃപ, ബാലസുബ്രഹ്മണ്യന്‍, ഹുസൂര്‍ ശിരസ്തദാര്‍മാരായ അണിമ പി. നീലകണ്ഠന്‍, രാജേന്ദ്രന്‍ പിള്ള, സീനിയര്‍ സൂപ്രണ്ട് സിനിമോള്‍, കലക്ടറേറ്റ് ജീവനക്കാര്‍, തഹസില്‍ദാര്‍മാര്‍,വകുപ്പ് മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
 

date