Skip to main content
ഫോട്ടോ: വടകരപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി ബ്രിട്ടോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മാസവാലോകന പാലിയേറ്റീവ് കെയര്‍ യോഗം.

പാലിയേറ്റീവ് കെയര്‍ യോഗം ചേര്‍ന്ന് വടകരപതി പഞ്ചായത്ത്

 

സാന്ത്വന പരിചരണത്തിന്റെ മാസവാലോകന പാലിയേറ്റീവ് കെയര്‍ യോഗം വടകരപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി ബ്രിട്ടോയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. തനിച്ചു താമസിക്കുന്ന വയോജനങ്ങളെ ആശാവര്‍ക്കര്‍മാര്‍ മുഖേന കണ്ടെത്തി  പാലിയേറ്റീവ് കെയറില്‍ ഉള്‍പ്പെടുത്തി പരിചരിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. കിടപ്പുരോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി വാങ്ങുന്നതിനാവശ്യമായ നടപടികളെകുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പാലിയേറ്റീവ് നേഴ്‌സ് വി. സുധ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിലവില്‍ 471 വയോജനങ്ങള്‍ പാലിയേറ്റീവ് കെയറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യോഗത്തില്‍ മാലിന്യമുക്ത കേരളത്തിനായി പഞ്ചായത്തിനെ മാലിന്യമുക്തമാക്കി മാറ്റുന്നതിന് ആവശ്യമായ അടിയന്തര നടപടികളും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ചര്‍ച്ച ചെയ്തു. മെയ് 15 നകം പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ മാലിന്യവും നീക്കം ചെയ്യുകയും മാലിന്യം നിയന്ത്രിക്കാനും കൃത്യമായി കൈകാര്യം ചെയ്യാനും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്നും അത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍, എം.എല്‍.എസ്.പി, ആശാ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
 

date