Skip to main content

ജില്ലയില്‍ ഒട്ടാകെ ജയ അരി കൃഷിചെയ്യാനുള്ള നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കത്ത് നല്‍കാന്‍ പാലക്കാട് താലൂക്ക് വികസന സമിതി യോഗ തീരുമാനം

 

ജനങ്ങള്‍ക്ക് ഏരെ താത്പര്യമുള്ള ജയ അരി പാലക്കാട് ജില്ലയില്‍ ഒട്ടാകെ കൃഷി ചെയ്യുക ലക്ഷ്യമിട്ട് കര്‍ഷകര്‍ക്ക് ജയ നെല്‍വിത്തും സാങ്കേതിക സഹായങ്ങളും നല്‍കുന്നതിന് കൃഷിവകുപ്പും സപ്ലൈക്കോയും മുന്‍കൈയെടുക്കുന്നതിനും ഈ വിഷയത്തില്‍ നയപരമായ തീരുമാനമുണ്ടാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കത്ത് നല്‍കാനും തീരുമാനമായി. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ് അധ്യക്ഷതയില്‍ ചേര്‍ന്ന പാലക്കാട് താലൂക്ക് വികസനസമിതി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ യോഗത്തിലെ യോഗ നടപടികുറിപ്പ് അവലോകനം ചെയ്തു. യോഗത്തില്‍ ഭൂരേഖ തഹസില്‍ദാര്‍ വി. സുധാകരന്‍, പാലക്കാട് തഹസില്‍ദാര്‍ ടി. രാധാകൃഷ്ണന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, മറ്റുവകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date