Skip to main content

പൊതുതെളിവെടുപ്പ് ഇന്ന്

 

 

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് എപ്രില്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31 വരെയുള്ള വൈദ്യുതി നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിന് കേരള സംസ്ഥാന റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കിയതുമായി ബന്ധപ്പെട്ട കമ്മിഷന്‍ തെളിവെടുപ്പ് ഇന്ന്(മെയ് ഒന്‍പത്) രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. കെ.എസ്.ഇ.ബി ലിമിറ്റഡ് പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളില്‍ നിന്ന് ഉപഭോക്താക്കള്‍ വൈദ്യുതി ഉപയോഗിക്കുന്നതിന്റെ താരിഫിന്റെ നിര്‍ദ്ദേശങ്ങളും കമ്മിഷന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പൊതുതെളിവെടുപ്പില്‍ പങ്കെടുത്ത് നല്‍കാം. താത്പര്യമുള്ളവര്‍ക്ക് അഭിപ്രായങ്ങള്‍ kserc@erckerala.org ലോ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം- 695010 എന്ന വിലാസത്തിലോ മെയ് 15 ന് വൈകിട്ട് അഞ്ച് വരെ നല്‍കാം. ഫോണ്‍: 0471 2735544.

date