Skip to main content

എക്‌സറേ ടെക്‌നീഷ്യന്‍ നിയമനം: കൂടിക്കാഴ്ച 10 ന്

 

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എക്‌സറേ ടെക്‌നീഷ്യന്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു, റേഡിയോ അസിസ്റ്റന്റ്/റോഡിയോഗ്രഫിക് ടെക്‌നീഷ്യനില്‍ ഡിപ്ലോമ. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു അറ്റസ്റ്റഡ് കോപ്പിയും തിരിച്ചറിയല്‍ രേഖയും ഫോട്ടോയുമായി മെയ് 10 ന് രാവിലെ 11 ന് താലൂക്ക് ആശുപത്രിയില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

date