Skip to main content

അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനം: കൂടിക്കാഴ്ച 12 ന്

 

അട്ടപ്പാടി കോ-ഓപ്പറേറ്റിവ് ഫാമിങ് സൊസൈറ്റി അഗളി സംഘം മുഖേന നടപ്പിലാക്കുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് എസ്റ്റിമേറ്റ്, ഡി.പി.ആര്‍ എന്നിവ തയ്യാറാക്കുന്നതിനും പ്രവൃത്തി ഗുണനിലവാരം പരിശോധിക്കുന്നതിനും കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറെ നിയമിക്കുന്നു. യോഗ്യത ബി.എസ്.സി/ബി.ടെക്/ബി.ഇ സിവില്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പ്രായം 21-40. പട്ടികജാതി പട്ടികവര്‍ഗ്ഗ മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന രേഖകള്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ പകര്‍പ്പ് സഹിതം മെയ് 12 ന് രാവിലെ 10 ന് അഗളി സംഘം ഹെഡ് ഓഫീസില്‍ അഭിമുഖത്തിനെത്തണമെന്ന് സെക്രട്ടറി അറിയിച്ചു. 04924 254227.

date