Skip to main content

മിച്ചഭൂമി പതിച്ച് നല്‍കല്‍: അപേക്ഷ 15 വരെ

 

 

തച്ചമ്പാറ വില്ലേജില്‍ മണ്ണാര്‍ക്കാട് ഗൗരിയാര്‍ സേവ്യറില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 1.20 ഏക്കര്‍ മിച്ചഭൂമി പതിച്ച് ലഭിക്കാന്‍ തച്ചമ്പാറ വില്ലേജിലെയും സമീപ വില്ലേജുകളിലേയും ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്കും യാതൊരു ഭൂമിയും വീണ്ടെടുക്കാന്‍ അവകാശമില്ലാത്ത ചെറുകിട ഭൂവുടമകള്‍ക്കും അപേക്ഷിക്കാം. അപേക്ഷ മെയ് 15 ന് വൈകിട്ട് അഞ്ചിനകം മണ്ണാര്‍ക്കാട് ഭൂരേഖാ തഹസില്‍ദാര്‍ക്ക് നല്‍കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍(എല്‍.ആര്‍) അറിയിച്ചു. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2505309, 0491 2505566.

date