Skip to main content

ലാപ്‌ടോപ്പിനും പഠനകിറ്റിനും അപേക്ഷിക്കാം

 

 

2021-22, 2022-23 അധ്യയന വര്‍ഷങ്ങളില്‍ എന്‍ജിനീയറിങ്, എം.ബി.ബി.എസ്, ബി.എസ്.സി അഗ്രികള്‍ച്ചര്‍, വെറ്റിനറി സയന്‍സ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, എം.സി.എ, എം.ബി.എ, ബി.എസ്.സി നഴ്‌സിങ്, എം.എസ്.സി നഴ്‌സിങ് എന്നീ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് മെരിറ്റില്‍ പഠിക്കുന്ന കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ സജീവാംഗമായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2023-24 വര്‍ഷത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനകിറ്റും ലഭിക്കുന്നതിന് മെയ് 12 വരെ അപേക്ഷിക്കാം. പദ്ധതിയില്‍ അംഗങ്ങളായ തൊളിലാളികള്‍ക്ക് കുടിശ്ശിക മെയ് 31 വരെ അടയ്ക്കാം. ലാപ്‌ടോപ്പിനും പഠനകിറ്റിനുമുള്ള അപേക്ഷയും വിവരങ്ങളും ജില്ലാ ഓഫീസുകളിലും www.kmtwwfb.org ലും ലഭിക്കും. ഫോണ്‍: 0491 2547437.

date