Skip to main content

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മുഖേന വായ്പയ്ക്ക് അപേക്ഷിക്കാം

 

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വിവിധ വായ്പാ പദ്ധതികളിലേക്ക് പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ സി.ഡി.എസ് മുഖേനെ നടപ്പിലാക്കുന്ന ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട അംഗങ്ങള്‍ കൂടുതലുള്ള അയല്‍കൂട്ടങ്ങളിലെ വനിതകള്‍ക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതിയ്ക്കും അപേക്ഷിക്കാമെന്ന് അസിസ്റ്റന്റ് മാനേജര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് കെ.എസ്.ബി.സി.ഡി.സി ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2505366, 2505367.

date