Skip to main content

കിക്മ എം.ബി.എ അഭിമുഖം 12 ന്

 

സഹകരണ വകുപ്പിന് കീഴിലെകേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍(കിക്മ) എം.ബി.എ ഫുള്‍ ടൈം ബാച്ചിലേക്ക് മേയ് 12 ന് രാവിലെ 10 ന് അഭിമുഖം നടക്കും. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും എസ്.സി/എസ്.ടി/ഒ.ഇ.സി/ഫിഷര്‍മാന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസാനുകൂല്യവും ലഭിക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും എം.ബി.എ. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുവര്‍ക്കും പങ്കെടുക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് www.kicma.ac.in ല്‍ ലഭിക്കും. ഫോണ്‍: 8547618290.

date