Skip to main content

ലാബ് ഉപകരണങ്ങള്‍ക്ക് ദര്‍ഘാസ് ക്ഷണിച്ചു

ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് ലബോറട്ടി പരിശോധനകള്‍ നടത്തുന്നതിന് 2023-24 സാമ്പത്തിക വര്‍ഷ കാലയളവിലേക്ക് ആവശ്യമായ ലാബ് റിയേജന്റുകള്‍, ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീക്യത സ്ഥാപനങ്ങളില്‍ നിന്നും വിതരണക്കാരില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ 3 മണിവരെ മെയ് 23 വരെ സിഎച്ച്‌സി ഓഫീസില്‍ നിന്നും ദര്‍ഘാസ് ഫോം ലഭിക്കും. മെയ് 23 ന് വൈകിട്ട് 3 മണിക്ക് മുന്‍പായി അപേക്ഷകള്‍ സമര്‍പ്പിക്കണം. മെയ് 24 ന് രാവിലെ 11.30 ന് ആശുപത്രി കോമ്പൗണ്ടില്‍ വച്ച് ദര്‍ഘാസ് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്് ഫോണ്‍: 04869 244019

date