Skip to main content

കരുതലും കൈത്താങ്ങും: വടകര താലൂക്ക് അദാലത്ത് മെയ് 19ന്

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും വടകര താലൂക്ക് അദാലത്ത് മെയ് 19ന് വടകര ടൗൺ ഹാളിൽ നടക്കും. മെയ് 8 ന് നടത്താൻ നിശ്ചയിച്ചിരുന്ന അദാലത്താണ് 19 ന് നടക്കുന്നത്. 

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ അദാലത്തിൽ പങ്കെടുത്ത് പരാതികൾ കേൾക്കും. പൊതുജനങ്ങളുടെ പരാതികൾക്ക് ഉടനടി പരിഹാരം നൽകുകയാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് അദാലത്ത് നടക്കുക.

date