Skip to main content

അറിയിപ്പുകൾ

 

ദർഘാസ് പരസ്യം

വനിതാ ശിശു വികസന വകുപ്പിനു കീഴിൽ വെള്ളിമാടുകുന്ന് പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൽ ഉപയോഗിച്ചതും പഴയതുമായ ഇരുമ്പ് സ്ക്രാപ്പ്, അലൂമിനിയം സ്ക്രാപ്പ്, പ്ലാസ്റ്റിക് സ്ക്രാപ്പ് എന്നീ സാധനങ്ങൾ ഇപ്പോഴുള്ള അവസ്ഥയിൽ ലേലം/ദർഘാസ് മുഖാന്തിരം വിൽപ്പന നടത്തുന്നു. പൂരിപ്പിച്ച ദർഘാസുകൾ  'സ്ക്രാപ്പ്  മെറ്റീരിയൽ ടെണ്ടർ', വ്യക്തിയുടെ പൂർണ്ണമായ മേൽവിലാസവും എന്നിവ രേഖപ്പെടുത്തിയ സീൽ ചെയ്ത കവറുകളിൽ സമർപ്പിക്കണം. ദർഘാസ് /ലേലത്തിൽ പങ്കെടുക്കുവാൻ പാൻ കാർഡ് ഹാജരാക്കുകയും അതിന്റെ പകർപ്പ് ഓഫീസിൽ ഏൽപ്പിക്കുകയും വേണം. അടങ്കൽ തുകയുടെ 10 ശതമാനം സൂപ്രണ്ട്, ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ്, കോഴിക്കോട് എന്ന പേരിൽ ഡി.ഡി  എടുത്ത് ഇ.എം.ഡി ആയി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ അടങ്കൽ തുകയുടെ 10 ശതമാനം നിരതദ്രവ്യം ഡിമാന്റ്ഡ്രാഫ്റ്റായി ഓഫീസിൽ മെയ്‌ 24, 11 മണിക്ക്  മുമ്പായി നൽകി ടോക്കൺ വാങ്ങേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.  മെയ് 20 വൈകീട്ട് മൂന്ന് മണി വരെ ദർഘാസ് ഫോറം  ലഭിക്കും. 500+18 ശതമാനം ജി.എസ്.ടിയും ആണ് ദർഘാസിന്റെ വില. ദർഘാസുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : മെയ് 22 വൈകീട്ട് മൂന്ന് മണി. മെയ് 24 രാവിലെ 11.30 മുതലാണ് ലേലം ചെയ്യുന്നത്. അന്നേ ദിവസം  ലേലത്തിനു ശേഷം ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് - 9495643625 

 

ഹ്രസ്വകാല കോഴ്സ് 
 
ഗവ. വനിത ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി, ഡിപ്ലോമ, ബി-ടെക് മുതലായ യോഗ്യത ഉള്ളവർക്ക് ടോട്ടൽ സ്റ്റേഷൻ, ജി.പി.എസ്, ഓട്ടോ ലെവൽ എന്ന ഹ്രസ്വകാല കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 
കൂടുതൽ വിവരങ്ങൾക്ക് 0495-2373976, 7736618159 

 

സൗജന്യ പരിശീലനം 

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ മാത്തറയിൽ പ്രവർത്തിക്കുന്ന സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജൂൺ മാസത്തിൽ ആരംഭിക്കുന്ന 13 ദിവസത്തെ സൗജന്യ ''ഇൻസ്റ്റാലേഷൻ & സർവീസിങ്ങ് ഓഫ് സിസിടിവി ക്യാമറ, സെക്യൂരിറ്റി അലാറം ആൻഡ് സ്മോക്ക് ഡിറ്റക്ടർ'' കോഴ്‌സിൽ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 25. കൂടുതൽ വിവരങ്ങൾക്ക് : 9447276470, 0495  2432470 

 

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന ഓഫീസിന്റെ കീഴിൽ കോർപ്പറേഷൻ പരിധിയിൽ 25 മുതൽ 50 വരെ അന്തേവാസികൾക്ക് പ്രവേശനം നൽകാൻ കഴിയുന്ന വിധം ആരംഭിക്കുന്ന വനിതാ വർക്കിംഗ് വുമൺ ഹോസ്റ്റൽ പരിപാലന ചുമതലകൾക്കായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട  അഞ്ചോ അതിലധികമോ അംഗങ്ങളുള്ള എസ്.എച്ച്.ജികൾ, (രജിസ്റ്റർ ചെയ്യപ്പെട്ട സ്വയം സഹായ സംഘങ്ങൾ ) വകുപ്പിന്റെ എംപവർമെന്റ് സൊസൈറ്റി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഗ്രൂപ്പുകൾ, പട്ടികജാതി കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ എന്നിവയിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അർഹരായവർ ജൂൺ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :  0495 - 2370379

date