Skip to main content

ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ മന്ദിരോദ്ഘാടനം 15 ന്

കോട്ടയം: ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ മന്ദിരോദ്ഘാടനം മേയ് 15 ന്  ഉച്ചയ്ക്ക് 12.30 ന് നടക്കും. വടവാതൂരിൽ പണികഴിപ്പിച്ച പുതിയ ജില്ലാ ഉപഭോക്തൃതർക്ക പരിഹാരമന്ദിരത്തിൽ നടക്കുന്ന പരിപാടി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ അധ്യക്ഷത വഹിക്കും. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ മുഖ്യാതിഥിയാകും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. അഡീഷണൽ അഡ്വ. ജനറൽ കെ.പി ജയചന്ദ്രൻ ഉപഭോക്തൃസന്ദേശം നൽകും.
 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ,  ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് അഡ്വ. വി.എസ്. മനു ലാൽ, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, ബ്ലോക്ക് പഞ്ചായത്തംഗം ദീപ ജീസസ്, വിജയപുരം ഗ്രാമപഞ്ചായത്തംഗം സാറാമ്മ തോമസ്, ബാർ കൗൺസിൽ അംഗം അഡ്വ. അജിതൻ നമ്പൂതിരി, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ. എം.പ്രസാദ്, ജില്ലാ സപ്ലൈ ഓഫീസർ വി.ജയപ്രകാശ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ബി. ബിനു, എ.വി. റസൽ, നാട്ടകം സുരേഷ്, ലോപ്പസ് മാത്യു, സജി മഞ്ഞക്കടമ്പിൽ, ലിജിൻ ലാൽ, ബെന്നി മൈലാഡൂർ, എം.ടി. കുര്യൻ, ടി. ബോബൻ, വി.പി നാസർ, കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സെന്റർ ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.എം. സേതു രാജ്, ജില്ലാ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ പി.ഐ മാണി എന്നിവർ പങ്കെടുക്കും.

date