Skip to main content

അനുമതി ഇല്ലാതെ കെട്ടിട നിര്‍മാണം പഞ്ചായത്തില്‍ അറിയിക്കണം

വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണവുമായി  ബന്ധപ്പെട്ട് വിവരണ ശേഖരണ നടപടികള്‍ ആരംഭിച്ചു.  പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ കെട്ടിടം  നിര്‍മിക്കുകയോ നിലവിലുളള കെട്ടിടത്തിന് ഏതെങ്കിലും  തരത്തില്‍ മാറ്റം വരുത്തുകയോ  ചെയ്തിട്ടുണ്ടെങ്കില്‍ മെയ് 15 ന് മുമ്പായി  ഫോറം 9 ബി യില്‍ പഞ്ചായത്തില്‍ അറിയിക്കണം.  ഫോറം പഞ്ചായത്ത് ഓഫീസിലും പഞ്ചായത്ത് വെബ്സൈറ്റിലും ലഭിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇ-ഫയലായും  ഫോറം 9 ബി സമര്‍പ്പിക്കാം. യഥാസമയം വിവരം നല്‍കാത്തവരില്‍ നിന്നും പിഴ ഈടാക്കുമെന്നും വളളിക്കോട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.   (പിഎന്‍പി 1564/23)
 

date