Skip to main content
പത്തരമാറ്റ് തിളക്കത്തിൽ എന്റെ കേരളം സാംസ്കാരിക ഘോഷയാത്ര

പത്തരമാറ്റ് തിളക്കത്തിൽ എന്റെ കേരളം സാംസ്കാരിക ഘോഷയാത്ര

 

 

വാദ്യമേളപ്പെരുമയില്‍ കാലാരൂപങ്ങളുടെ പത്തരമാറ്റ് തിളക്കത്തോടെ നടന്ന സാംസ്കാരികഘോഷയാത്രയോടെ എന്റെ കേരളം പ്രദര്‍ശന - വിപണനമേളയ്ക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മെയ് 12 മുതല്‍ 18 വരെ സംഘടിപ്പിച്ചിട്ടുള്ള ഏഴു ദിവസത്തെ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കം കുറിച്ചാണ് സാംസ്കാരികഘോഷയാത്ര സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും ചേര്‍ന്ന് കളക്ടറേറ്റ് ജംഗ്ഷനിൽ ഫ്ളാഗ് ഓഫ് ചെയ്ത വിളംബരഘോഷയാത്ര സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് സെൻട്രൽ ജംഗ്ഷൻ വഴി നഗരം ചുറ്റി ജില്ലാ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നു.  ഘോഷയാത്രയില്‍ മൂവായിരത്തോളം പേർ പങ്കെടുത്തു.

  തെയ്യം, പടയണി, അമ്മന്‍കുടം, ശിങ്കാരിമേളം, ബാന്‍ഡ് മേളം, നാടന്‍ കലാരൂപങ്ങള്‍, വാദ്യാഘോഷങ്ങള്‍, ഫ്ലോട്ടുകൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലാണ് കലാരൂപങ്ങളും ഫ്ലോട്ടുകളും സജ്ജമാക്കിയത്.   

  നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ. തുളസീധരന്‍പിള്ള, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.കെ. ജേക്കബ്, കോണ്‍ഗ്രസ് എസ് . ജില്ലാപ്രസിഡന്റ് ബി. ഷാഹുല്‍ ഹമീദ്, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് മുണ്ടയ്ക്കൽ ശ്രീകുമാർ, ഐ എൻ എൽ ജില്ലാ പ്രസിഡന്റ് നിസാർ നൂർമഹൽ, ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് മനോജ് മാധവ ശേരിൽ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ, ജനതാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി സുമേഷ് ഐശ്വര്യ, എൻസിപി ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാലി,

 

ജനാധിപത്യകോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ.വര്‍ഗീസ് മുളയ്ക്കല്‍, വൈസ് പ്രസിഡന്റ് സത്യന്‍ കണ്ണങ്കര, എം.ജെ. രവി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ ജനപ്രതിനിധികള്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖലാ ഡെപ്യുട്ടി ഡയറക്ടര്‍ കെ.ആര്‍ പ്രമോദ് കുമാര്‍, എ ഡി എം ബി. രാധാകൃഷ്ണൻ,  പൊതുപ്രവര്‍ത്തകര്‍, വിവിധ വകുപ്പകളിലെ സർക്കാർ ജീവനക്കാര്‍, കുടുംബശ്രീപ്രവര്‍ത്തകര്‍, എന്‍സിസി, എന്‍എസ്എസ്, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ സാംസ്കാരിക ഘോഷയാത്രയിൽ  പങ്കെടുത്തു.

ReplyForward

date