Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 05-05-2023

ഫെസിലിറ്റേറ്റർ: വാക് ഇൻ ഇൻറർവ്യു

കണ്ണപുരം ഗ്രാമപഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. വുമൺ സ്റ്റഡീസ്,  ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റയും, യോഗ്യതാ രേഖകളും സഹിതം മെയ് ഒമ്പതിന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

അസാപിൽ ഏകദിന ശിൽപശാല

അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എൻ ടി ടി എഫിന്റെ സഹായത്തോടെ നൂതന സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന ഏകദിന ശിൽപശാല നടത്തുന്നു. ത്രീഡി പ്രിന്റിങ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, റോബോട്ടിക്‌സ്, കമ്പ്യൂട്ടർ ഹാർഡ്വെയർ, ഇൻഡസ്ട്രി 4.0 എന്നിങ്ങനെയുള്ള വിഷയങ്ങളിൽ മെയ് 13 മുതൽ 28 വരെയുള്ള ശിൽപശാലയിൽ 13 മുതൽ 40 വരെ വയസ്സുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ https://tinyurl.com/csppalayad എന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക.  ഫോൺ: 7907828369.

താൽപര്യപത്രം ക്ഷണിച്ചു

ആറളം ഫാമിങ് കോർപറേഷൻ ലിമിറ്റഡ് പട്ടികവർഗ വിഭാഗത്തിലെ 39 യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന സ്‌കിൽ ഡവലപ്മെന്റ്  ട്രെയിനിങ് പ്രോഗ്രാം നടത്തുന്നതിനു വേണ്ടി സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. അഗ്രികൾച്ചർ സയൻസ് ട്രെയിനി, വെറ്ററിനറി സയൻസ് ട്രെയിനി, അക്കൗണ്ട്സ് ആന്റ് ഫിനാൻസ് ട്രെയിനി, മാർക്കറ്റിങ് ട്രെയിനി, എച്ച് ആർ ട്രെയിനി, ഫുഡ് പ്രൊസസിങ് ആന്റ് വാല്യൂ അഡിഷൻ ട്രെയിനി, ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ട്രെയിനി, മെക്കാനിക്കൽ എഞ്ചിനീയറിങ് ട്രെയിനി, സിവിൽ എഞ്ചിനീയറിങ് ട്രെയിനി, ഇറിഗേഷൻ ആന്റ് വാട്ടർ റിസോഴ്സസ് മാനേജ്മെന്റ് ട്രെയിനി എന്നീ കോഴ്സുകളിലാണ് പരിശീലനം നൽകേണ്ടത്. താൽപര്യമുള്ളവർ ആറളം ഫാമിങ് കോർപറേഷൻ(കേരള) ലിമിറ്റഡ്, ആറളം ഫാം പിഒ, കണ്ണൂർ 670673 എന്ന് വിലാസത്തിൽ മെയ് 12ന് വൈകിട്ട് 3 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കുക. ഇമെയിൽ aralam2010@gmail.com. ഫോൺ:0490 2444740

എസ്റ്റിമേറ്റില്ലാതെ തൊഴിലുറപ്പ് പ്രവൃത്തി:  കൂലി  തിരിച്ചടപ്പിച്ചു

മുണ്ടേരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് എസ്റ്റിമേറ്റില്ലാതെ ചെയ്ത തൊഴിലുറപ്പ് പ്രവൃത്തിയുടെ കൂലി തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടിലേക്ക് ഉദ്യോഗസ്ഥരെക്കൊണ്ട് തിരിച്ചടപ്പിച്ചു. മുണ്ടേരി ഗ്രാമപഞ്ചായത്തിലെ എം പി രഘൂത്തമന്റെ പരാതിയിലാണ് ജില്ലാ ഓംബുഡ്സ്മാൻ കെ എം രാമകൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചത്. 71 തൊഴിൽ ദിനങ്ങളുടെ കൂലിയായ 22,031 രൂപയാണ് തിരിച്ചടപ്പിച്ചത്. ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ സ്വകാര്യ വ്യക്തിയുടെ പ്രവൃത്തി ചെയ്ത മേറ്റിനെ മൂന്നാഴ്ച തൽസ്ഥാനത്തു നിന്നും മാറ്റി നിർത്താനും ഉത്തരവായി. കരാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ പഞ്ചായത്തിനോട് ഉത്തരവിട്ടു. തൊഴിലുറപ്പ് പ്രവൃത്തികൾ നിയമവും ചട്ടങ്ങളും പാലിച്ച് മാത്രമേ നടപ്പാക്കാവൂ എന്ന് ഓംബുഡ്സ്മാൻ പറഞ്ഞു. ഇത്തരം പ്രവൃത്തികൾ തുടർന്നാൽ വകുപ്പ് തല നടപടി സ്വീകരിക്കും.

വൈദ്യുതി നിരക്ക് പരിഷ്‌കാരം:
പൊതുതെളിവെടുപ്പ് മെയ് എട്ട് മുതൽ

വൈദ്യുതി നിരക്ക് പരിഷ്‌കരിക്കാൻ കേരള വൈദ്യുതി ബോർഡ് നൽകിയ അപേക്ഷകളിൽ പൊതുജനങ്ങളിൽ നിന്നും വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നേരിട്ട് തെളിവെടുപ്പ് നടത്തും. മെയ് എട്ടിന് രാവിലെ 11 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയം, ഒമ്പതിന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാൾ, 10ന് കൊച്ചിൻ മുൻസിപ്പൽ കോർപ്പറേഷൻ നോർത്ത് ടൗൺ ഹാൾ, 15ന് തിരുവനന്തപുരം വെള്ളയമ്പലം ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് ഹാൾ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുക. എല്ലായിടത്തും രാവിലെ 11നാണ് തെളിവെടുപ്പ് തുടങ്ങുക. പാരമ്പര്യ ഊർജ സ്രോതസുകൾ വഴിയുള്ള വൈദ്യുതി ഉപയോഗത്തിന് താരീഫ് നിശ്ചയിക്കുന്ന കാര്യവും കമ്മീഷൻ പരിഗണിക്കും. പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും തെളിവെടുപ്പിൽ സമർപ്പിക്കാം. സെക്രട്ടറി, സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ പി എഫ് സി ഭവനം, സി വി രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം-695010 എന്ന വിലാസത്തിലും kserc@erckerala.org എന്ന ഇ മെയിൽ വിലാസത്തിലും മെയ് 15ന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്മാൻ (105/2020) തസ്തികയിലേക്ക് 2021 ഡിസംബർ 12ന് പി എസ് സി നടത്തിയ ഒ എം ആർ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ ടൂറിസം വകുപ്പിൽ ചോഫർ ഗ്രേഡ് 2 തസ്തികയിലേക്ക്(367/2021) തസ്തികയിലേക്ക് 2022 സെപ്റ്റംബർ അഞ്ചിന് പി എസ് സി നടത്തിയ ഒ എം ആർ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

 

സ്വയം തൊഴില്‍ വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പാ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50,000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ പരമാവധി വായ്പ അനുവദിക്കും. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. വാര്‍ഷിക വരുമാനം 3.50 ലക്ഷം രൂപയില്‍ കവിയരുത്. നാല് മുതല്‍ ഏഴ് ശതമാനം വരെ പലിശ നിരക്കില്‍ തുക 36 മാസം മുതല്‍ 60  മാസം വരെ തുല്യഗഡുക്കളായി തിരിച്ചടക്കേണ്ടതാണ്.
തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497-2705036, 9400068513.

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ഹെല്‍ത്ത് കെയര്‍  ക്വാളിറ്റി  മാനേജ്മന്റ് ഡിപ്ലോമ  പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, നഴ്സിങ്, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് കോഴ്സുകളില്‍ ഡിപ്ലോമ/ഡിഗ്രി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മെയ് 31 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9048110031 / 8075553851. വെബ്സൈറ്റ്: www.srccc.in.

വൈദ്യുതി മുടങ്ങും

പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ പാപ്പിനിശ്ശേരി പഞ്ചായത്ത്, വേളാപുരം, മെർലി, നരയൻകുളം, ഐക്കൽ, പമ്പാല, മഞ്ഞക്കുളം, പുലക്കര വയൽ, കീച്ചേരി, ചിറക്കുറ്റി, വയക്കരപ്പാലം, കീച്ചേരിക്കാവ്, കീച്ചരിക്കുന്ന് എന്നീ ഭാഗങ്ങളിൽ മെയ് ആറ് ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ കുറ്റൂർ കോളേജ് റോഡ്, കുറ്റൂർ പള്ളി മുക്ക്, കുറ്റൂർ നമ്പർ-3, അരീച്ചാൽ, മേനോൻകുന്ന്, മേനോൻകുന്ന് ടവർ എന്നീ  ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് ആറ് ശനി രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും കടേക്കര, നടുവിലേക്കുനി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

 

ശ്രീകണ്ഠാപുരം  ഇലക്ട്രിക്കല്‍ സെക്ഷനിലെ കാക്കരക്കുന്ന്, കമ്മ്യൂണിറ്റി ഹാള്‍, പെരിങ്കോന്ന്, ആവണക്കോല്‍, എസ് ഇ എസ് ജംഗ്ഷന്‍ എന്നീ ഭാഗങ്ങളില്‍ മെയ് ആറ് ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊട്ടന്‍പ്ലാവ്, പൈതല്‍ മല എന്നീ ഭാഗങ്ങളില്‍ മെയ് ആറ് ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

date