Skip to main content

സ്വന്തം ഭൂമി പൂര്‍ണമായി തിരിച്ചു കിട്ടി; 12 വര്‍ഷത്തിന് ശേഷം ഭാര്‍ഗവിക്ക് ഇനി  ആശ്വസിക്കാം

12 വര്‍ഷത്തെ അലച്ചിലിനൊടുവില്‍ കുറുമാത്തൂര്‍ പൊക്കുണ്ടിലെ വാണിയമ്പലത്ത് ഭാര്‍ഗവിക്ക് ഇനി ആശ്വസിക്കാം. വില കൊടുത്തു വാങ്ങിയ ഭൂമി പൂര്‍ണമായും തിരികെ കിട്ടിയ സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെയായിരുന്നു തളിപ്പറമ്പിലെ 'കരുതലും കൈത്താങ്ങും' അദാലത്തില്‍ നിന്ന് ഭാര്‍ഗവിയുടെ മടക്കം. മിച്ചഭൂമിയായി തെറ്റായി രേഖപ്പെടുത്തിയ ഭൂമി ഭാര്‍ഗവിക്ക് തിരിച്ചു നല്‍കുന്ന നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉത്തരവിട്ടു. രണ്ടേക്കറില്‍ 1.28 ഏക്കര്‍ നിയമ നടപടികളിലൂടെ ഇവര്‍ക്ക് ലഭിച്ചിരുന്നു. ബാക്കി ഭൂമി കൂടി ഇവര്‍ക്ക് ഇനി സ്വന്തമാവും.
1988ല്‍ വില കൊടുത്ത് വാങ്ങിയ ഭൂമി മിച്ചഭൂമിയില്‍ പെട്ടതിനാല്‍ കഴിഞ്ഞ 12 വര്‍ഷമായി ഭാര്‍ഗവി കോടതിയിലും ഓഫീസുകളും കയറിയിറങ്ങുകയായിരുന്നു ഇവര്‍. ഇതിനിടയില്‍ കൊവിഡ് കാലത്ത് ഭര്‍ത്താവും മരണപ്പെട്ടു. ഇളയ മകന്‍ രോഗബാധിതനുമായി നിസ്സഹായ അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് അദാലത്തിലൂടെ സഹായമെത്തിയത്.

date