Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 06-05-2023

വാക് ഇന്‍ ഇന്റര്‍വ്യൂ

 

സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹായത്തോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്ന മൈഗ്രന്റ് സുരക്ഷാ പ്രൊജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലറെ നിയമിക്കുന്നു. യോഗ്യത സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/ആന്ത്രപ്പോളജി/നഴ്‌സിംഗ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദവും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖം മെയ് ഒമ്പതിന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കും.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

 

കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.  ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് ഡിഗ്രി/ ഡിപ്ലോമയും ഒന്ന്/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  യോഗ്യതയുള്ള പൊതുവിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ മെയ് ഒമ്പതിന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. പൊതുവിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ പൊതുവിഭാഗത്തിലെ മുന്‍ഗണന ഇല്ലാത്തവരെ പരിഗണിക്കും.  ഫോണ്‍: 0497 2835183.

 

രേഖകള്‍ മലയാളത്തില്‍ ലഭ്യമാക്കിയില്ലെങ്കില്‍ നിയമസഭാ സമിതിക്ക് പരാതി നല്‍കാം

പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന രേഖകള്‍ മലയാളത്തിലായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ മറ്റു ഭാഷകളില്‍ മാത്രം പുറപ്പെടുവിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ കേരള നിയമസഭ ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി മുമ്പാകെ സമര്‍പ്പിക്കാം. ചെയര്‍മാന്‍/സെക്രട്ടറി, ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി, നിയമസഭാ സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-695033 എന്ന വിലാസത്തിലാണ് പരാതികള്‍ നല്‍കേണ്ടത്. ഇ-മെയില്‍: ofl@niyamasabha.nic.in.

ഉദ്യോഗാര്‍ഥികളുടെ പാനല്‍ തയ്യാറാക്കുന്നു

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ല്യാശ്ശേരി ഇ കെ നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പൊളിടെക്നിക് കോളേജില്‍ 2023-24 വര്‍ഷത്തില്‍ വിവിധ തസ്തികകളിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  
ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ്, ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്- അതത് വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബി ടെക്.
ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഫിസിക്കല്‍ എജുക്കേഷന്‍- യു ജി സി യോഗ്യത/അതത് വിഷയങ്ങളില്‍ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം.
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍-പി ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ഒന്നാം ക്ലാസ്)/ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (ഒന്നാം ക്ലാസ്).
ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ - എം സി എ (ഒന്നാം ക്ലാസ്).
ഡെമോണ്‍സ്ട്രേറ്റര്‍ (ഇലക്ട്രോണിക്സ്) - ഇലക്ട്രോണിക്സില്‍ ഒന്നാം ക്ലാസ് ഡിപ്ലോമ/ബി എസ് സി ഇലക്ട്രോണിക്സ് ഒന്നാം ക്ലാസ്.
ഡെമോണ്‍സ്ട്രേറ്റര്‍ (കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ്) - കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സില്‍ ഒന്നാം ക്ലാസ് ഡിപ്ലോമ.
ഡെമോണ്‍സ്ട്രേറ്റര്‍ (മെക്കാനിക്കല്‍ എഞ്ചിനീയറിങ്) - മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഒന്നാം ക്ലാസ് ഡിപ്ലോമ.
ഡെമോണ്‍സ്ട്രേറ്റര്‍ ഇലക്ട്രിക്കല്‍ - ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സില്‍ ഒന്നാം ക്ലാസ് ഡിപ്ലോമ.
ട്രെയ്ഡ്സ്മാന്‍ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍ - ബന്ധപ്പെട്ട ട്രേഡില്‍ ഐ ടി ഐ സര്‍ട്ടിഫിക്കറ്റ്.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സ്‌കാന്‍ ചെയ്ത അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും (എസ് എസ് എല്‍ സി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന മറ്റു സര്‍ട്ടിഫിക്കറ്റുകള്‍) ബയോഡാറ്റയും mptceknayanar@gmail.com എന്ന ഇ-മെയിലില്‍ മെയ് ഒമ്പതിനകം സമര്‍പ്പിക്കണം. ഫോണ്‍: 0497 2780287.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷം ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും അഞ്ചാം ക്ലാസില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്കും പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നു. താല്‍പര്യമുള്ള രക്ഷിതാക്കള്‍ മെയ് 15ന് അഞ്ച് മണിക്കകം സ്‌കൂള്‍ ഓഫീസിലോ തളിപ്പറമ്പ്, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂര്‍ എന്നിവിടങ്ങളിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ആറളം ഫാം ടി ആര്‍ ഡി എം ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം. പ്രവേശന പരീക്ഷ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 9656948675, 9496284860.

തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിമുക്ത ഭടന്‍മാരുടെയും ആശ്രിതരുടെയും പുനരധിവാസ പരിശീലനത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി അക്കാദമി ഓഫ് കേരളയുമായി ചേര്‍ന്ന് തിരുവനന്തപുരം ടെക്നോപാര്‍ക്ക്, എറണാകുളം ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഫൈവ് ജി ടെക്നീഷ്യന്‍, ഡാറ്റ അനലിറ്റിക്സ്, ഗ്രാഫിക്സ് ഡിസൈനിങ് ആന്റ് വീഡിയോ എഡിറ്റിങ് എന്നിവയാണ് കോഴ്സുകള്‍. താല്‍പര്യമുള്ള വിമുക്തഭടന്‍മാരും ആശ്രിതരും അവരുടെ ബയോഡാറ്റ മെയ് 12ന് വൈകിട്ട് അഞ്ച് മണിക്കകം dswplanfund2023@gmail.com ല്‍ അയക്കണം. ഫോണ്‍: 0497 2700069.

പൂന്തോട്ടങ്ങളൊരുക്കി മാലിന്യങ്ങളകറ്റൂ...അവാര്‍ഡ് നേടൂ

നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള മാലിന്യക്കൂമ്പാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി മികച്ച പൂന്തോട്ടങ്ങളോ, വിനോദ കേന്ദ്രങ്ങളോ ഒരുക്കുന്നവര്‍ക്ക് ജില്ലാ പഞ്ചായത്ത് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മത്സരം. വ്യക്തികള്‍, സംഘടനകള്‍, ക്ലബുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനം 15,000 രൂപയും രണ്ടാം സമ്മാനം 5000 രൂപയുമാണ്. അതോടൊപ്പം സാക്ഷ്യപത്രവും ലഭിക്കും. പഴയ മാലിന്യ കൂമ്പാരത്തിന്റെ വീഡിയോയും പുതുതായി നിര്‍മ്മിച്ച പൂന്തോട്ടത്തിന്റെ വീഡിയോയും വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രവും സഹിതം മെയ് 15 നകം 9744333345, 9400400955 എന്നീ വാട്ട്സ്ആപ്പ് നമ്പറുകളിലേക്കാണ് അയക്കേണ്ടത്. hkmkannur@gmail.com ല്‍ ഇ-മെയിലായും അയക്കാം.

ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ പ്രത്യേക ഒ പി

പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയിലെ രോഗനിദാന വകുപ്പിന് കീഴില്‍ വിവിധ ദിവസങ്ങളില്‍ പ്രത്യേക ഒ പി പ്രവര്‍ത്തിക്കും. ചൊവ്വ, ബുധന്‍ ദിസങ്ങളില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, അമിത വണ്ണം (മെറ്റബോളിക് സിന്‍ഡ്രോം), വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൊവിഡ് രോഗാനുബന്ധമായ ന്യൂമോണിയ വന്ന രോഗികള്‍ക്ക് പ്രത്യേക സൗജന്യ ചികിത്സയും അനുബന്ധ യോഗ ചികിത്സയും, വെള്ളി, ശനി ദിവസങ്ങളില്‍ സന്ധികളിലെ വീക്കം, വേദന, ചുവപ്പ്, പനി എന്നിവ ശനി, തിങ്കള്‍ ദിവസങ്ങളില്‍ കൈപ്പത്തികളില്‍ അനുഭവപ്പെടുന്ന തരിപ്പ്, വേദന, (കാര്‍പ്പല്‍ ടണ്ണല്‍ സിന്‍ഡ്രോം) എന്നിങ്ങനെയാണ് ഒ പി പ്രവര്‍ത്തിക്കുന്നത്. ചികിത്സ ആവശ്യമുള്ള രോഗികള്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെയുള്ള സമയത്ത് ഒ പിയില്‍ എത്തണം. ഫോണ്‍: 9961288146, 9446404059.

സൗജന്യ യോഗ പരിശീലനം

പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയിലെ സ്വസ്ഥവൃത്ത വിഭാഗം മെയ് 10 മുതല്‍ പത്ത് ദിവസത്തേക്ക് വിദ്യാര്‍ഥികള്‍ക്കായി (10 മുതല്‍ 15 വയസ് വരെ) സൗജന്യ യോഗാ പരിശീലന ക്ലാസ് നടത്തുന്നു. പഠനത്തില്‍ ഏകാഗ്രത വര്‍ധിപ്പിക്കുന്ന ശ്വസന വ്യായാമ രീതികള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവയും പരിശീലനത്തിനൊപ്പം നടത്തും. താല്‍പര്യമുള്ളവര്‍ 9745557546, 8848092981 നമ്പറില്‍ ബന്ധപ്പെടുക.

പാരമ്പര്യതര ട്രസ്റ്റി നിയമനം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള അരങ്ങം മഹാദേവ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം കാസര്‍കോട്  അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്സൈറ്റിലും (www.malabardevaswom.kerala.gov.in)ലഭിക്കും. നിര്‍ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ മെയ് 31ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

തെങ്ങിന്‍ തൈകള്‍ വിതരണത്തിന്

പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഉല്‍പ്പാദിപ്പിച്ച ടി xഡി സങ്കരയിനം തെങ്ങിന്‍ തൈകള്‍ വിതരണം (ഒരു റേഷന്‍ കാര്‍ഡിന് മൂന്ന് എണ്ണം) ചെയ്യുന്നു. വെള്ളക്കടലാസില്‍ പൂരിപ്പിച്ച അപേക്ഷ, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, മേല്‍വിലാസം സഹിതമുള്ള മടക്ക പോസ്റ്റ് കാര്‍ഡ് എന്നിവ സഹിതം മെയ് 10 മുതല്‍ 25 വരെ സ്വീകരിക്കും. ഒരു തെങ്ങിന്‍ തൈയുടെ വില 300 രൂപയാണ്.  ഫോണ്‍: 8547891632.

ഇ ടെണ്ടര്‍

ജില്ലാ ആശുപത്രിയിലെ പഴയ ഡയാലിസിസ് യൂണിറ്റ് കെട്ടിടം പൊളിച്ചുമാറ്റുന്നതിന് ഇ ടെണ്ടര്‍ ക്ഷണിച്ചു. മെയ് 15ന് വൈകിട്ട് അഞ്ച് മണി വരെ etenders.kerala.gov.in വെബ്സൈറ്റ് മുഖേന ഇ ടെണ്ടര്‍ സമര്‍പ്പിക്കാം.

ക്വട്ടേഷന്‍

മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍ തോട്ടടയിലുള്ള കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റിങ്ങിനുള്ള എട്ട്, എച്ച് ട്രാക്കുകള്‍ പെയിന്റ് ചെയ്യുന്നതിനും ട്രാക്കിനു ചുറ്റുപാടും വൃത്തിയാക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് എട്ട് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. 0497 2700566.

തീയതി നീട്ടി

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്ന തീയതി മെയ് 12 വരെ നീട്ടി. 2021-22, 2022-23 അധ്യയന വര്‍ഷങ്ങളില്‍ എഞ്ചിനീയറിങ്, എം ബി ബി എസ്, ബി എസ് സി അഗ്രികള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, ബി എ എം എസ്, ബി എച്ച് എം എസ്, എം സി എ, എം ബി എ, ബി എസ് സി നഴ്സിങ്, എം എസ് സി നഴ്സിങ് എന്നീ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ദേശീയ, സംസ്ഥാന തലത്തില്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അതോടൊപ്പം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവ അംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനകിറ്റ് വിതരണം ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷയും മറ്റ് വിശദ വിവരങ്ങളും എല്ലാ ജില്ലാ ഓഫീസുകളിലും ബോര്‍ഡിന്റെ kmtwwfb.org ലും ലഭിക്കും.

 

വൈദ്യുതി മുടങ്ങും

ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ സെക്ഷന്‍ ഓഫീസ്, ശ്രീകണ്ഠപുരം ജംഗ്ഷന്‍, സാമ ബസാര്‍, ഓടത്തുപാലം, ബസ് സ്റ്റാന്റ്, നോബിള്‍, ഐ ടി സി, ആവണക്കോല്‍, സമുദ്ര ബാര്‍, കക്കരക്കുന്ന്, കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ മെയ് ഏഴ് ഞായര്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
 

എച്ച് ടി ലൈനില്‍ ചാഞ്ഞു നില്‍ക്കുന്ന മരം മുറിക്കുന്നതിനാല്‍ ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ വട്ടപ്പൊയില്‍, വട്ടപ്പൊയില്‍ ദിനേശ് എന്നിവിടങ്ങളിലും ഏച്ചൂര്‍ കോട്ടം, കച്ചേരിപ്പറമ്പ്, കൊട്ടാനച്ചേരി ട്രാന്‍സ്‌ഫോമര്‍ പരിധിയിലും മെയ് ഏഴ് ഞായര്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയും എടക്കണാംബേത്ത്, ജയന്‍ പീടിക, കൊട്ടാനച്ചേരി ചകിരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2.30 വരെയും വൈദ്യുതി മുടങ്ങും.

date