Skip to main content

ഡെങ്കിപ്പനി വാരാചരണം: ബോധവത്കരണ റാലി സംഘടിപ്പിച്ചു

ജില്ല മെഡിക്കല്‍ ഓഫീസിന്റെയും ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡെങ്കിപ്പനി വാരാചരണത്തിന്റെ ഭാഗമായി ബോധവത്കരണ റാലി സംഘടിപ്പിച്ചു. ഡെങ്കിപ്പനിയെ തോല്‍പ്പിക്കാന്‍ കൂട്ടായ പടയൊരുക്കം എന്ന സന്ദേശം നല്‍കിയാണ് ജില്ല മെഡിക്കല്‍ ഓഫീസില്‍ നിന്നും കളക്ടറേറ്റ് വരെ റാലി സംഘടിപ്പിച്ചത്. തുടര്‍ന്ന് കളക്ടറേറ്റില്‍ നടന്ന ചടങ്ങ് എ.ഡി.എം. എസ്. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുനാ വര്‍ഗീസ് ഡെങ്കി ദിനാചരണ സന്ദേശം നല്‍കി. ചടങ്ങില്‍ ഡെങ്കി പ്രതിരോധ പ്രതിജ്ഞ ചൊല്ലി.

ജില്ല വെക്ടര്‍ കണ്‍ട്രോള്‍ ഓഫീസര്‍ എസ്. സബിത, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ഐ. ചിത്ര, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ ടി.പി. ചന്ദ്രന്‍, സാബു, അസിസ്റ്റന്റ് എന്‍ഡമോളജിസ്റ്റ് സതീഷ് കുമാര്‍, സൂപ്പര്‍വൈസര്‍ സമ്പത്ത് തുടങ്ങിയവര്‍ റാലിയ്ക്ക് നേതൃത്വം നല്‍കി. 

ആലപ്പുഴ നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. സ്റ്റാൻഡില്‍ ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും പ്രതിരോധ- ബോധവത്കരണ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

date